അപ്പൊ നാൻ പൊട്ടനാ.!! ബാല അങ്കിളിനെ ട്രോളി കുഞ്ഞി നില; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Pearly Maneey With Bala Viral Video Malayalam

Pearly Maneey With Bala Viral Video Malayalam : തമിഴില്‍ നിന്ന് വന്ന് മലയാള സിനിമയില്‍ ഇടം പിടിച്ച താരമാണ് ബാല. ബാലയുടെ കുടുംബ പ്രശ്‌നങ്ങളും രോഗവും ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. ഇപ്പോള്‍ രോഗത്തെ അതിജീവിച്ച ബാല സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. പേളി മാണിയാവട്ടെ മലയാളിക്ക് ചിരപരിചിതയാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏവര്‍ക്കും പ്രിയപ്പെട്ട നടിയാണ് പേളി. വിവാഹം കഴിഞ്ഞതോടെ കുടുംബവുമൊത്തുള്ള റീല്‍സുകള്‍ വഴി സജീവമാണ് താരം.ഇപ്പോള്‍ ഇതാ ബാലയും പേളി മാണിയും കണ്ടുമുട്ടിയത് ചര്‍ച്ചയായിരിക്കുകയാണ്. ബാലയ്‌ക്കൊപ്പം പേളിയും ഭര്‍ത്താവ് ശ്രീനിഷും മകള്‍ നിലയും

സംഗമിച്ചപ്പോള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പ്രതീക്ഷിക്കാതെയുള്ള കൂടിക്കാഴ്ചയായിരുന്നു ഇരുവരുടേത്. കണ്ടുമുട്ടല്‍ ബാല തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്. പേളിയേയും കുടുംബത്തോടുമൊപ്പം സന്തോഷം പങ്കിടുന്ന വീഡിയോക്ക് താഴെ നിരവധി കംന്റുകളാണ് ആരാധകര്‍ പങ്കുവച്ചിട്ടുള്ളത്.കൂടിക്കാഴ്ചയില്‍ ഏറെ കൗതുകം ജനിപ്പിച്ചത് നീലയുടെ മിമിക്രി പ്രകടനമായിരുന്നു. ‘അപ്പോ നാന്‍ പൊട്ടനാ..?’ എന്ന ഡയലോഗ് നില പറയുന്നത് മനോഹരമായ അനുഭവമാകുകയാണ്. ഇതു കേട്ട് പേളിയും ശ്രീനിഷും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീനിഷിന്റെയും ബാലയുടെയും ആദ്യ സമാഗമം സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും അമൂല്യ നിമിഷങ്ങളായി മാറി.ഇരുവരുടെയും സംസാരത്തിലെ

പ്രത്യേകതയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.ചികിത്സ കഴിഞ്ഞ്ബാല പൂര്‍ണ്ണ ആരോഗ്യവാനായതിന്റെ സന്തോഷവും പേളിയും കുടുംബവും പങ്കുവച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും ആനന്ദം നല്‍കുന്ന വീഡിയോകള്‍ പേളിയും ബാലയും സോഷ്യല്‍ മീഡിയ വഴി പങ്കുവയക്കാറുണ്ട്. ഇതിന് വലിയ കാഴ്ചക്കാരുമുണ്ട്. മകള്‍ നിലയോടൊപ്പമുള്ള പേളിയുടെ നിമിഷങ്ങള്‍ യൂടൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും തരംഗമാണ്.ബിഗ് ബോസില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നപേളിയും ശ്രീനിഷും അടുത്തിടയാണ് യൂടൂബ് ചാനലിനായി സ്റ്റുഡിയോ ആരംഭിച്ചത്. സീരിയല്‍ നടനായ കാലത്താണ് ശ്രീനിഷ് ബിഗ്‌ബോസില്‍ മത്സരിക്കാനെത്തിയത്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തു.നിലയുടെ

ജനനത്തോടെയാണ് ശ്രീനിഷ് അഭിനയ ജീവിതതിന് തല്‍ക്കാലം ഇടവേള എടുത്തത്. മാതൃകാ ദമ്പതികളെന്ന് പേരെടുത്ത ഇരുവരുടെയും ജീവിത നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏപ്പോഴും കാണാം.ബാല കരള്‍ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് മടങ്ങി വരികയാണ്‍!. പഴയ ബാലയെ കണ്ട സന്തോഷത്തിലായിരുന്നു പേളി മാണിയും കുടുംബവും. ചലച്ചിത്ര രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് തമിഴിനും മലയാളത്തിനും ഒരുപോലെ പ്രിയപ്പെട്ട ബാല. ജീവിതത്തിലെ തിരിച്ചടികളില്‍ നിന്ന് വിജയിച്ച ബാലക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പേളിയും ശ്രീനിഷും കുഞ്ഞു നിലയും നല്‍കിയത്.

Rate this post