സാന്ത്വനത്തിലെ പുതിയ വിശേഷം “അപ്പുവിനെ സിനിമയിലെടുത്തു”…. റേറ്റിംഗിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു സാന്ത്വനം …|Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : സാന്ത്വനം വീട്ടിലെ അടുക്കളയിൽ മോഷണം… ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര സാന്ത്വനം പുത്തൻ കഥാഗതിയിലേക്ക്. “അപ്പുവിനെ സിനിമയിലെടുത്തു” അതാണ് ഇപ്പോൾ പുതിയ വിശേഷം. തമ്പി ആരംഭിക്കുന്ന പുതിയ സൂപ്പർ മാർക്കറ്റിന് അപ്പുവിന്റെ പേരാണ് നൽകിയിരിക്കുന്നത്. അതിന്റെ സന്തോഷം പ്രകടിപ്പിച്ച് കഴിയും മുൻപേ അടുത്ത സന്തോഷവാർത്ത അപ്പുവിനെ തേടിയെത്തിയിട്ടുണ്ട്. പുതിയ സൂപ്പർ മാർക്കറ്റിന്റെ പരസ്യചിത്രത്തിൽ നായികയായ് അഭിനയിക്കേണ്ടത് അപ്പു ആണത്രേ.

ഇത് കേട്ട പാടേ അപ്പു തുള്ളിച്ചാടാൻ തുടങ്ങിയിട്ടുണ്ട്. അപ്പുവിന്റെ വാനോളമുള്ള സന്തോഷം കണ്ട് ദേവി അമ്പരന്നിരിക്കുകയാണ്. അഞ്‌ജലിക്കും കണ്ണനുമൊന്നും ഞെട്ടൽ മാറിയിട്ടില്ല. ഇനിയിപ്പോൾ പരസ്യചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ ആവേശത്തിലാകും അപ്പു. അടുക്കളയിൽ വെച്ചിരുന്ന കടലമാവ് കാണുന്നില്ല എന്ന് പറഞ്ഞ് ദേവി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ കടലമാവ് തന്റെ മുഖത്ത് തേച്ച് മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ് അപ്പു. എന്താണെങ്കിലും ഇനിയൊരു കോമഡി ട്രാക്കിലേക്ക് കൂടി സാന്ത്വനം കടന്നുവരികയാണ്. അതേ സമയം

ഇപ്പോൾ സാന്ത്വനം പരമ്പര റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. സ്ഥിരമായി ഒന്നാം സ്ഥാനം കയ്യടക്കിവെച്ചിരുന്ന സാന്ത്വനം മൂന്നാം സ്ഥാനത്തേക്ക് കടന്നതിൽ അത്ഭുതമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. തമ്പിപുരാണം മാത്രം കാണിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് സീരിയൽ മൂന്നാം സ്ഥാനത്തേക്കെത്തിയത് എന്നാണ് നിഗമനം.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. പാണ്ടിയൻ സ്റ്റോർസ് എന്ന പേരിൽ തമിഴിൽ ഹിറ്റായി തുടരുന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം. തമിഴ് പതിപ്പിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ കഥ വളരെ വ്യത്യസ്തമായാണ് മുന്നോട്ടുപോകുന്നത്. അതേ ട്രാക്ക് സ്വീകരിക്കാത്തത് കൊണ്ടാണ് മലയാളത്തിൽ റേറ്റിങ് കുറയുന്നത് എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴ് പതിപ്പിൽ സുചിതയുടെ കഥാപാത്രത്തിന് ഒരു കുഞ്ഞ് ജനിക്കുന്നുമുണ്ട്.

Rate this post