റിപ്പബ്ലിക് ദിനത്തിൽ തന്നെ സാന്ത്വനം സേതുവേട്ടന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ .. അമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ചാഘോഷിച്ച് ബിജേഷ് ..വീഡിയോ വൈറൽ..| Bijeshavanoor Share A Happy News Malayalam

Bijeshavanoor Share A Happy News Malayalam : മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പര ആയി മാറിയിരിക്കുകയാണ് സാന്ത്വനം ഇപ്പോൾ. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവ ജനങ്ങള്‍ക്കിടയിലും സാന്ത്വനം ഇപ്പോള്‍ ട്രെൻഡിങ് സീരിയലായി മാറി കഴിഞ്ഞു. ജന പ്രീതിയിലും കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടമുള്ള സാന്ത്വനം എന്ന സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ ഏറെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ്. നടൻ ബിജേഷ് അവനൂർ സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ആണ്.

സേതു വിന്റെ അഭിനയം ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമാണ്. സോഷ്യൽ മീഡിയയിൽ ഈ താരത്തിന് നിറയെ ആരാധകരാണുള്ളത്. യഥാർത്ഥ പേരിനെക്കാളും സാന്ത്വനത്തിലെ സേതു ഏട്ടൻ എന്നാണ് താരം പ്രേക്ഷകരുടെ മുന്നിൽ ഇപ്പോൾ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരന്തരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ വയറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ റീൽ വീഡിയോയാണ്. താരത്തിന്റെ ബര്ത്ഡേ ആഘോഷിക്കുകയാണ് താരം. കേക്ക് കട്ട്‌ ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ഓരോ ജന്മദിനവും ഓരോ സ്വപ്നങ്ങളിലേക്കുള്ള പ്രതീക്ഷകളാണ്. പ്രിയപ്പെട്ടവർ ആയുസ്സിനും, ആരോഗ്യത്തിനും, സന്തോഷത്തിനും വേണ്ടി ആശംസകൾ അറിയിക്കുമ്പോൾ അറിയാതെ മനസ്സ് നിറയും. അതിലുപരി ഇന്ത്യ റിപ്പബ്ലിക്ക് ആഘോഷിക്കുന്ന ഈ ദിവസം പിറക്കാൻ ആയതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യാറുണ്ട്. ഇ ദിവസം ആരാലും

ആഘോഷിക്കപ്പെടാൻ നിവർത്തിയില്ലാതെ ജന്മദിനങ്ങൾ കടന്നു പോകുന്ന എല്ലാവർക്കും എന്റെ ഒരായിരം ജന്മദിന ആശംസകൾ എന്ന് ക്യാപ്ഷൻ നൽകിയാണ് ഈ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ താരം ജനിച്ചതിൽ വളരെ സന്തോഷവാനാണ് ബിജേഷ്. നിരവധി ആരാധകർ ആണ് താരത്തിന് ബർത്ത്ഡേ വിഷസുമായി ഇപ്പോൾ എത്തിയത്

Rate this post