വമ്പൻ ട്വിസ്റ്റ്; ശിവാജ്ഞലിക്കെതിരെ തിരിഞ്ഞ് ദേവേട്ടത്തി; രാജേശ്വരിയെ തേടിയെത്തിയ സന്തോഷ വാർത്ത.!! ഹരിയെ തകർക്കാനുള്ള ചീട്ടുമായി തമ്പി.!! | Santhwanam Today Episode June 30 Malayalam

Santhwanam Today Episode June 30 Malayalam : സംപ്രേക്ഷണം ആരംഭിച്ച അന്നുമുതൽ തന്നെ നിരവധി ആരാധകരെ നേടിയെടുത്ത് ഇന്നും ടി ആർ പി റേറ്റിൽ മുൻപന്തിയിൽ നിൽക്കുന്ന ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം. യുവാക്കളും മുതിർന്നവരും അടക്കം നിരവധി ആരാധകരാണ് സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡിനും ഉള്ളത്. ഇടയ്ക്ക് കഥാഗതിയിൽ അല്പം ആശയക്കുഴപ്പങ്ങളും വൈരുദ്ധ്യങ്ങളും അനുഭവപ്പെട്ടെങ്കിൽ പോലും വീണ്ടും സാന്ത്വനം പഴയ ട്രാക്കിലേക്ക് തന്നെ എത്തിയിരിക്കുകയാണ്.

തമ്പിയും രാജേശ്വരിയും എത്രയൊക്കെ കുതന്ത്രങ്ങൾ പയറ്റിയാലും സാന്ത്വനത്തിലെ ഐക്യവും സ്നേഹവും തകർക്കാൻ കഴിയില്ല എന്നാണ് ഇതിനോടകം ഉള്ള കഥ വ്യക്തമാക്കിയത്. ഇപ്പോൾ സാന്ത്വനത്തിന്റെ കഥ പുതിയ ചില വഴിത്തിരിവള്ളിലേക്ക് പോയിരിക്കുകയാണ്.കൂട്ടുകച്ചവടത്തിന് ആരുമറിയാതെ ശിവനും അഞ്ജലിയ്ക്കും വേണ്ടി വീടിൻറെ ആധാരം പണയപ്പെടുത്തിയ ബാലൻ ഇപ്പോൾ ധർമ്മസങ്കടത്തിലാണ്. സൂസനുമായുള്ള കച്ചവടത്തിൽ ശിവനും അഞ്ജലിയും ബാലനോട് ആവശ്യപ്പെട്ടിരിക്കുന്നത് 20 ലക്ഷം രൂപയാണ്. നേരത്തെയുള്ള 8 ലക്ഷവും കൂടി ചേർത്ത് 28 ലക്ഷം രൂപ കടബാധ്യത വരുന്നുണ്ട്.

ഇത് ദേവിയോട് ബാലൻ പറയുന്നതാണ് ഏറ്റവും പുതിയ പ്രമോയുടെ തുടക്കത്തിൽ കാണിക്കുന്നത്. സൂസൻ ഇവരെ ചതിക്കുമോ എന്ന് ദേവി ചോദിക്കുമ്പോൾ അവർക്ക് സൂസിനേ നല്ല വിശ്വാസമാണ് എന്നും നമ്മൾ ഒന്ന് കണ്ണടച്ചാൽ അവർ രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്നാണ് ബാലൻ ദേവിയോട് പറയുന്നത്.ആറുമാസത്തെ കാര്യമല്ലേ ഉള്ളൂ എന്നും ബാലൻ ചോദിക്കുന്നുണ്ട്. അതേസമയം ശിവനും അഞ്ജലിയും തമ്മിൽ ഇതിനെ പറ്റിയുള്ള സംസാരം തന്നെയാണ് മുറിയിൽ നടക്കുന്നത്.

മറ്റൊരു ഭാഗത്ത് കാണിക്കുന്നത് ഹരിയേയും അപ്പുവിനെയുമാണ്. നിന്നെ ഇന്ന് പുറത്ത് എവിടെയോ വെച്ച് കണ്ടു എന്ന് മഹേന്ദ്രൻ അങ്കിൾ പറഞ്ഞുവെന്ന് മമ്മി വിളിച്ചുപറഞ്ഞു എന്ന് അപ്പു പറയുമ്പോൾ അത് ഇവിടെയും എത്തിയോ എന്നും താനൊരു ക്ലൈന്റിനെ കാണാൻ പോയതാണ് എന്നും ഹരി അപ്പുവിനോട് പറയുന്നു. അതേസമയം ഹരിയുടെ ഓഫീസിലെ മാനേജിങ് ഡയറക്ടറെ വിളിച്ച് തമ്പിയും രാജേശ്വരിയും വിവരങ്ങൾ തിരക്കുമ്പോൾ ഹരിയുടെ ജോലി പോയി എന്ന വിവരം ഇവർ അറിയുകയാണ്. ഇതിൽ പിടിച്ച് ഹരിക്ക് ഒരു പണി കൊടുക്കുവാൻ ഒരുങ്ങുകയാണ് തമ്പിയും രാജേശ്വരിയും.

Rate this post