അഖിൽ തന്നെ പുറത്തെ രാജാവ്.!! ജുനൈസിനോട് നീ പുറത്തിറങ്ങി കാണാൻ നിക്കണ്ട.. ഗോപികയുടെ ഡയലോഗിൽ ഞെട്ടി ജുനൈസ്.!! | Bigg Boss Season Five Gopika About Akhil Marar

Bigg Boss Season Five Gopika About Akhil Marar : വളരെ കുറച്ചു കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ പരിപാടിയാണ് ബിഗ് ബോസ്. ഓരോ എപ്പിസോഡും കഴിയുന്തോറും മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും ചൂട് പിടിക്കുകയാണ്. അഖിൽ മാരാരാണ് ബിഗ്ബോസിലെ ഇപ്പോഴത്തെ സംസാര വിഷയം. അഖിലിനെ കുറിച്ച് ജുനൈസിനോട് ഗോപിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഷോ ഫൈനലിലേക്ക് അടുക്കുന്നതിന്റെ ഭാ​ഗമായി ഈ സീസണിൽ എവിക്ടായ മത്സരാർത്ഥികളെ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലാണ് ​ഗോപിക തിരികെ എത്തിയത്. ഈ സീസന്റെ തുടക്കത്തിൽ ജുനൈസ്, ഗോപിക,  എന്നിവരായിരുന്നു   കമ്പനി ആയിരുന്നത് എന്നാൽ പിന്നീട് ഈ സൗഹൃദത്തിൽ വിള്ളൽ വീഴുകയായിരുന്നു. രണ്ടാമത് ബി​ഗ് ബോസിൽ എത്തിയ  ഗോപിക പുറത്തെ കാര്യങ്ങളെ കുറിച്ച് ജുനൈസിനോട് സംസാരിക്കുകയായിരുന്നു  അക്കൂട്ടത്തിലാണ് അഖിൽ മാരാരിനെ കുറിച്ചുള്ള പരാമർശവും പുറത്തു വന്നത്. 

“അന്ന് നമ്മൾ വഴക്ക് കൂടാതിരുന്നെങ്കിൽ, ഒരു പക്ഷേ അഖിൽ മാരാർ എന്ന വ്യക്തി ഈ സ്ക്രീനിൽ വരില്ലായിരുന്നുവെന്നാണ് , എന്നാണ് ​ഗോപിക ജുനൈസിനോട് പറയുന്നത്.  അതിനു ശേഷം ഗോപികയും സെറീനയും ജുനൈസും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഗോപിക പറയുന്നുണ്ട് ഇവിടുന്ന് പുറത്തിറങ്ങി കഴിഞ്ഞാൽ നീ എപ്പിസോഡ് ഒന്നും കാണരുത്. അതൊന്നും ശരിയാവില്ല എന്ന് പറയുമ്പോൾ, എന്താ അതിന്റെ കാരണം എന്താണെന്നും ജുനൈസ് തിരിച്ചു ചോദിക്കുന്നുണ്ട്. അപ്പോൾ   ആളുകൾ നമ്മളെ കാണുന്നതൊന്നും

ഇവിടുന്ന് ടെലികാസ്റ്റ് പോകുന്നത് ഡിഫറെൻറ് ആയിട്ടാണെന്നും, നിനക്കുള്ള കോൺഫിഡൻസ് കൂടി ഇല്ലാതാകുമെന്ന് ഇതിനു മറുപടിയായി ഗോപിക നൽകുന്നുണ്ട്. ഇതെല്ലാം ചിരിച്ച് കൊണ്ട് ജുനൈസ് കേൾക്കുന്നുമുണ്ട്. ഒപ്പം നിന്റെ എവിക്ഷൻ ആളുകൾ വിചാരിച്ചിരുന്നു എന്നതിന് ഒരിക്കലും ഇല്ല എന്ന് ഗോപിക മറുപടി നൽകുന്നുണ്ട്. തന്റെ  മാത്രമല്ല വിഷ്ണുന്റെയും എവിക്ഷൻ പ്രേക്ഷകർ വിചാരിച്ചിരുന്നതല്ല എന്നും ഗോപിക പറയുന്നുണ്ട്. അഖിലിനാണ് കൂടുതൽ ഫാൻസ്‌ ഇപ്പോഴുള്ളതെന്നും ഗോപിക പറയുന്നുണ്ട്. എന്തായാലും ഇരുവരും തമ്മിലുള്ള സംഭാഷണ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി മാറിക്കഴിഞ്ഞു.

Rate this post