ശിവാജ്ഞലിമാർ പോലീസ് പിടിയിലേക്ക്; ബാലേട്ടന്റെ അഹങ്കാരത്തിനു മറുപടികൊടുത്ത്‌ ശങ്കരമാമ.!! സാന്ത്വനം പ്രേക്ഷകർ പ്രാത്ഥനകളോടെ.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയിൽ ഒന്നാമതാണ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര .സീരിയലുകളെ എപ്പോഴും കണ്ണീർ പരമ്പരകളെകളെന്ന് വിശേഷിപ്പിക്കാറുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് സാന്ത്വനം പ്രേക്ഷകർക്ക് നൽകുന്നത്. ചിരിയും തമാശയും ആഘോഷങ്ങളുമൊക്കെയായി കുടുംബബന്ധങ്ങളുടെ ആഴവും പവിത്രതയും പ്രേക്ഷകരിലേക്കെത്തിക്കാൻ പരമ്പരയ്ക്ക് കഴിയുന്നുണ്ട്.സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. സീരീയലിന്റെ ഏറ്റവും വലിയ ആകർഷണം ശിവനും

അഞ്‌ജലിയും അവരുടെ റൊമാൻസും ഒക്കെയാണ്. ശിവാഞ്ജലി എന്ന് വിളിക്കപ്പെടുന്ന ഈ റൊമാന്റിക് കോമ്പോക്ക് പ്രത്യേകമായി ഒരു ഫാൻ ബേസ് വരെയുണ്ട്.ഒരു അമ്മയും നാല് ആൺമക്കളും അവരുടെ ഭാര്യമാരും ഒരുമിച്ചു ജീവിക്കുന്ന ഒരു കൂട്ടുകുടുംബത്തിന്റെ കഥയാണ് സീരിയൽ പറയുന്നത്. അണുകുടുംബങ്ങൾ കൊണ്ട് നിറയുന്ന ഈ ആധുനിക സമൂഹത്തിനു വലിയ കൗതുകമാണ് ഇത്തരം സാഹചര്യങ്ങൾ.അത് കൊണ്ടാവണം സാന്ത്വനം ഇത്ര വേഗം ജനപ്രിയമായതും. ബാലൻ എന്നാണ് കുടുംബത്തിലെ ജ്യേഷ്ഠ സഹോദരന്റെ പേര്. ബാലന്റെ അനിയന്മാരാണ് ഹരിയും ശിവനും കണ്ണനും.

അച്ഛൻ മരിച്ച വീട്ടിൽ അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാവരെയും വളർത്തി വലുതാക്കിയത് ബാലൻ ആണ് ബാലനോടൊപ്പം കുടുംബത്തിന്റെ ഭാരങ്ങൾ ചുമലിലേറ്റി കുടുംബത്തോടൊപ്പം ജീവിക്കാൻ ബാലന്റെ ഭാര്യ ദേവിയും ഉണ്ട് ചിപ്പി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹരിയായി വേഷമിടുന്നത് ഗിരീഷ് നമ്പ്യാർ ആണ്. ഹരിയുടെ ഭാര്യയാണ് അപ്പു.. രക്ഷ എന്ന അഭിനയത്രി ആണ് അപ്പുവിന്റെ വേഷം ചെയ്യുന്നത് കൂടാതെ ശിവനായി സജിനും അഞ്ജലിയായി ഗോപികയും.കണ്ണനായി അച്ചു

സുഗതും അഭിനയിക്കുന്നുണ്ട്. എപ്പോഴും സന്തോഷത്തിൽ മാത്രം കഴിഞ്ഞിരുന്ന സാന്ത്വനം വീട്ടിൽ ഈയിടയായി ചില പ്രശനങ്ങൾ പൊട്ടി മുളക്കുന്നുണ്ട്. ബാലനോട് വഴക്കിട്ടു വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ശിവനെയും അഞ്ജലിയെയും ആണ് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത്.എന്നാൽ ഇവർ വഴിയിൽ നിന്ന് ലിഫ്റ്റ് വാങ്ങി പോയ വാഹനം ഒരു ആക്‌സിഡന്റിൽ പെടുന്നതായാണ് കാണുന്നത്.റൊമാന്റിക് സീനുകൾകൊക്കെ അപ്പുറത്ത് ത്രില്ലിംഗ് ആയാണ് കഥ മുന്നോട്ട് പോകുന്നത് ഇനി നടക്കാൻ പോകുന്ന സംഭവങ്ങൾക്ക് കാത്തിരിക്കുകയാണ് സാന്ത്വനം  ആരാധകർ.

3.5/5 - (6 votes)