ഇതാ ഓജസ്സും തേജസ്സും ഉള്ള പഴയ ബാല; തിരിച്ചു വരവിലേക്കു പുതിയ വർക്ക്ഔട്ട് വീഡിയോയുമായി താരം.!! | Actor Bala Workout Video After Surgary Viral

Actor Bala Workout Video After Surgary Viral : മലയാളം തമിഴ് എന്നീ സിനിമകളിൽ നിറ സാന്നിധ്യമായ നടനാണ് ബാല. 2003ൽ റിലീസ് ചെയ്ത അമ്പു സിനിമയിലൂടെയാണ് നടൻ ബാല തമിഴ് സിനിമ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തിൽ തന്നെ ഒട്ടേറെ ചലച്ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുകയാണ്. രണ്ട് ഇൻഡസ്ട്രികളിൽ താരത്തിനു അനവധി ആരാധകരാണ് ഉള്ളത്. എന്നാൽ മലയാളികൾ തന്നെ ഏറ്റെടുത്തത് പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ മുഖം എന്ന സിനിമയിലൂടെയാണ്.

പുതിയമുഖം എന്ന സിനിമയിലെ താരത്തിന്റെ വില്ലൻ വേഷം അതിഗംഭീരമായിട്ടായിരുന്നു ബാല കൈകാര്യം ചെയ്തിരുന്നത്. പിന്നീട് തമിഴ് മേഖലയിൽ താരം തിരിച്ചെത്തിയത് അജിത്ത് കുമാർ പ്രധാന വേഷത്തിലെത്തിയ വീരം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു. ദി ഹിറ്റ്‌ലിസ്റ്റ് എന്ന ചലച്ചിത്രത്തിലായിരുന്നു താരം പ്രധാന വേഷത്തിലെത്തിയിരുന്നത്. എന്നു നിന്റെ മൊയ്‌ദീൻ എന്ന സിനിമയിൽ റൊമാന്റിക് മേഖലയിൽ താരം തന്റെതായ് വ്യക്തിമുദ്ര പതിപ്പിച്ചു.

പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകളിൽ വമ്പൻ ഹിറ്റാണ് നേടിയിരുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരികൂട്ടിയ രണ്ട് സിനിമകൾ ഇവയായിരുന്നു. താരം ഏറ്റവും ഒടുവിലായി അഭിനയിച്ച ചലച്ചിത്രമായിരുന്നു ഷഫീക്കിന്റെ സന്തോഷം. ഉണ്ണിമുകുന്ദനായിരുന്നു സിനിമയിൽ നായകൻ വേഷം അവതരിപ്പിച്ചത്. എന്നാൽ ബാലയ്ക്ക് അതിനോടോപ്പം തന്നെ നല്ല വേഷം അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ബാല. തന്റെ ഓരോ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ബാല ഒട്ടും മടി കാണിക്കില്ല എന്നതാണ് മറ്റൊരു സത്യം. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ബാല ജിമ്മിൽ വർക്ക്ഔട്ട്‌ ചെയ്യുന്ന വീഡിയോയാണ്. ബാലയുടെ ഔദ്യോഗിക പേജിൽ നിന്നായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. സർജറിയ്ക്ക് ശേഷമുള്ള 57 ദിവസമാണെന്നുള്ള ക്യാപ്ഷനും വീഡിയോയുടെ ചുവടെ കൊടുത്തിട്ടുണ്ട്.

View this post on Instagram

A post shared by Actor Bala (@actorbala)

Rate this post