ഹരിക്കുമുന്നിൽ ചങ്ക് പൊട്ടി ബാലൻ എല്ലാസത്യവും വിളിച്ചുപറയുന്നു.!! | Santhwanam Today Episode July 24 Malayalam

Santhwanam Today Episode July 24 Malayalam : സാന്ത്വനത്തിൽ ഇനി വരാൻ പോകുന്നത് സങ്കർഷഭരിതമായ നിമിഷങ്ങളാണ്. വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിലാണ് വലിയ വിള്ളലുകൾ വീഴാൻ പോകുന്നത്. ഹരിയുടെ ബിസിനസ് ആവശ്യത്തിനായി പണത്തിന് വേണ്ടി സഹകരണ ബാങ്കിൽ എത്തിയപ്പോഴാണ് ബാലൻ ശിവൻ എടുത്ത എട്ട് ലക്ഷത്തിൻ്റെ വിവരം അറിയുന്നത്. ഇത് അറിഞ്ഞ ബാലൻ ആകെ തകർന്നു പോവുകയാണ്.

പിന്നീട് കടയിൽ പോയി ശത്രുവിൻ്റെ കൂടെ ഗോഡൗണിൽ പോയി കുടിക്കുകയായിരുന്നു. കുടിക്കുന്നതിനിടയിൽ പല പരാതികളും പറയുകയായിരുന്നു ബാലൻ. കുടിച്ച് അവശനായ ബാലൻ പിന്നീട് സാന്ത്വനത്തിലേയ്ക്ക് വരികയാണ്. നടക്കാൻ പോലുമാകാതെ കയറി വന്ന ബാലൻ പൊട്ടിക്കരയുകയായിരുന്നു. ബാലൻ്റെ അവസ്ഥ കണ്ട് എല്ലാവരും അത്ഭുതപ്പെടുകയാണ്. പിന്നീട് ശിവൻ്റെ അടുത്ത് ചെന്ന് മുഖത്ത് ഒറ്റ അ ടിവച്ചു കൊടുത്തു. അമ്മയും അപ്പുവും ദേവിയും അഞ്ജുവും ഹരിയും കണ്ണനും എല്ലാവരും കാൺകെയാണ് ശിവനെ അ ടിക്കുകയും കു ത്തുവാക്കുകൾ കൊണ്ട് മു റിവേൽപ്പിക്കുകയും ചെയ്തത് ബാലൻ.

ശിവൻ 8 ലക്ഷം എടുത്ത കാര്യമൊക്കെ അപ്പോൾ തന്നെ ബാലൻ പറയുകയും ചെയ്തു. ഇതൊക്കെ കേട്ട് എല്ലാവരും ഞെട്ടി. ദേഷ്യവും സങ്കടവും കൊണ്ട് ബാലൻ അകത്തേക്ക് പോയി. പിന്നീട് ശിവൻ ഹരിയേട്ടനോട് മാപ്പ് ചോദിക്കാൻ ശ്രമിച്ചെങ്കിലും ഹരിയും അകത്തേക്ക് പോവുകയാണ് ചെയ്തത്. പിന്നീട് ശിവനും അഞ്ജുവും അകത്ത് പോയി പൊട്ടിക്കരഞ്ഞുകൊണ്ട് സങ്കടങ്ങൾ പറഞ്ഞു. ആർക്കും അന്നേ ദിവസം ഉറക്കമില്ലായിരുന്നു.

പിറ്റേ ദിവസം സാന്ത്വനംവീട്ടിൽ ആകെ മൂകമായ അവസ്ഥയാണ്. ശിവനും അഞ്ജുവും പിറ്റേ ദിവസം പാർക്കിൽ പോയിരുന്ന് കുറേ സംസാരിച്ചു. ഇനി സാന്ത്വനത്തിൽ ജീവിക്കാൻ നമ്മൾ അർഹരല്ലെന്നും, വീട് വിട്ട് ഇറങ്ങണമെന്നും, അത്ര വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നും ശിവൻ അഞ്ജുവിനോട് പറഞ്ഞു. കുഞ്ഞിൻ്റെ പേരിടൽ ചടങ്ങ് ദിവസം എത്തി. എല്ലാവരും ഉള്ളിൽ ദു:ഖം അടക്കി ചടങ്ങ് ഗംഭീരമാക്കി ആഘോഷിച്ചു.ചടങ്ങിന് ശേഷം ശിവനും അഞ്ജുവും ബാലേട്ടനോടും എല്ലാവരോടും മാപ്പ് പറഞ്ഞ് സാന്ത്വനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. അങ്ങനെ അടുത്ത ആഴ്ച ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് സാന്ത്വനത്തിൽ അരങ്ങേറുന്നത്.

Rate this post