മഴ നനഞ്ഞ സായു മോൾക്ക് പനി വന്നു; പൊന്നു മോളെ തല ഉണക്കി പാട്ടുപാടിയുറക്കി!! | Sithara Krishnakumar Post New Video With Daughter Viral News

Sithara Krishnakumar Post New Video With Daughter Viral News : നിരവധി ആരാധകരുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താര കൃഷ്ണകുമാറിന്റെ കുടുംബത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സിത്താരകൃഷ്ണകുമാറും അവരുടെ മകൾ സായുവും.തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിക്സ് പരസ്യമാണ് സിത്താര കൃഷ്ണകുമാർ പുറത്തുവിട്ടിട്ടുള്ളത്.

ബോറടിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ആണ് പുറത്തിറങ്ങാറുള്ളത്. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി തികച്ചും രസകരമായ ഒരു പരസ്യമാണ് സിത്താര കൃഷ്ണകുമാർ തന്നെ ഇൻസ്റ്റാഗ്റാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സിത്താരയുടെ മകളായ സായുവിനോടൊപ്പം ഉള്ള പരസ്യമാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്. മഴ നനഞ്ഞ് കയറി വരുന്ന സായുവിനെ ശകാരിക്കുകയാണ് സിത്താര. വിക്സ് ആണെങ്കിൽ കാണാനും ഇല്ല എന്ന് പറഞ്ഞു പരാതിപ്പെടുകയാണ് സിത്താര.

ഇത് കേൾക്കുന്ന സായു “അമ്മയുടെ കയ്യിൽ മാജിക് ഇല്ലേ പിന്നെ എന്തിനാ പേടിക്കുന്നേ” എന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കുന്നു. വിക്സ് കണ്ടുകിട്ടുന്ന സിത്താര അത് കുഞ്ഞുമണിക്ക് തേച്ച് കൊടുക്കുകയും മകളോട് ഉറങ്ങാൻ പറയുകയും വിക്സിന്റെ ഗുണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് പരസ്യം. നല്ല ക്യാമറ നിലവാരമാണ് വീഡിയോ പുലർത്തിയിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഒട്ടനേകം പ്രേക്ഷകരാണ് സിതാരകൃഷ്ണകുമാറിന്റെയും കുഞ്ഞുമണിയുടെയും പരസ്യം കണ്ടത്. 49,000 ത്തിൽ അധികം പ്രേക്ഷകരാണ് വീഡിയോ ലൈക്ക് ചെയ്തത്. 790ലധികം ഷെയറും പരസ്യത്തിനുണ്ടായി.1.3 മില്യൺ ഫോളോവേഴ്സ് ആണ് സിത്താരയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. പുതിയ പരസ്യത്തിലൂടെ ധാരാളം പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് സിത്താരയും കുഞ്ഞുമണിയും.

സിത്താരയുടെയും മകളുടെയും പാട്ട് കേൾക്കാൻ ആഗ്രഹിച്ചിരുന്നവരാണ് പല ആരാധകരും. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ സിത്താര കൃഷ്ണകുമാർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരമൊരു പരസ്യം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഏതായാലും പരസ്യം പുറത്തുവന്നതോടെ സിത്താരക്കും മകൾക്കും ആരാധകർ നിലവിലുള്ളതിലും ഏറിയിരിക്കുകയാണ്. സിത്തുമണി, സിത്തുമണി ഇഷ്ടം, സായു അഭിനയിക്കുന്നു, മിടുക്കി തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.ഇത്തരത്തിലുള്ള മറ്റ് വീഡിയോകൾക്കായി കാത്തിരിക്കുകയാണ്  പ്രേക്ഷകർ.

Rate this post