വാലിട്ടു കണ്ണെഴുതി; പൊട്ടു തൊട്ടു സുന്ദരിയായ കുട്ടി കാന്താരി നില.!! പുതിയ ലുക്ക് കണ്ടോ..! | Cute Nila Baby New Look Viral Entertainment News

Cute Nila Baby New Look Viral Entertainment News : നടിയും മോഡലും അവതാരകയുമൊക്കെയായി മീഡിയയിൽ തിളങ്ങുന്ന താരമാണ് പേർളി മാണി. അനേകം ഫാൻസും ഫോള്ളോവേഴ്‌സും ഉള്ള സോഷ്യൽ മീഡിയ താരം കൂടിയാണ് പേർളി. എന്നാൽ ഇപ്പോൾ പേർളിയുടെ വീട്ടിൽ പേളിയെക്കാൾ വലിയൊരു താരമുണ്ട്. അത് മാറ്റാരുമല്ല പേളിയുടെ മോൾ നില ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.കുഞ്ഞു കുഞ്ഞു കുസൃതികളുമായി ഈ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ

സൃഷ്ടിക്കാൻ നിലു ബേബിക്ക് കഴിഞ്ഞു..ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി പേർളി എത്തിയപ്പോൾ ആണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്.പേർളിയുടെ ഐഡന്റിറ്റി എന്ന് പറയുന്നത് തന്നെ അവരുടെ ചുരുണ്ട മുടിയാണ്.പേളിയുടെ ചുരുണ്ട മുടിയോടൊപ്പം സ്മാർട്നെസ്സും അതേ പോലെ തന്നെ കോപ്പി ചെയ്തു കിട്ടിയ ആളാണ് പേളിയുടെ കുഞ്ഞു മകൾ നിലു ബേബി.ജനിച്ചു വീണത് മുതൽ ക്യാമറയുടെ മുൻപിൽ ആണ് നിലുവും.

പേർളിയുടെ വ്ലോഗുകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് നിലു ആണ്. സോഷ്യൽ മീഡിയയിൽ എല്ലാ കാലത്തും നിറഞ്ഞു നിൽക്കുന്ന ഒരു കുടുംബം കൂടിയാണല്ലോ ഈ കുഞ്ഞു താരത്തിന്റേത്.D4ഡാൻസ് മുതൽ പേർളി പ്രേക്ഷകരുടെ പ്രിയ താരമാണെങ്കിലും. കൂടുതൽ ആരാധകരെ താൻ സൃഷ്ടിച്ചത് ബിഗ്‌ബോസിലെ പെർളീഷ് പ്രണയത്തിലൂടെയാണ്.ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിൽ കൂടുതൽ ഹിറ്റ് ആയതും പ്രേക്ഷകർ നെഞ്ചോട് ചേർത്തതുമായ പ്രണയം ആയിരുന്നു പേർളിയുടെയും ശ്രീനീഷിന്റെയും.മിനിസ്‌ക്രീൻ ആർട്ടിസ്റ്റ് ആയ ശ്രീനിഷ് അരവിന്തും പേർളിയും ബിഗ്‌ബോസ്

ഷോയിൽ വെച്ചാണ് കണ്ടതും പ്രണയത്തിലായതും. ഷോ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു.ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിലു ബേബിയുടെ ജനനവും സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു.ഇപ്പോൾ പേർളിയെക്കാളും ഫാൻസ്‌ ഉള്ളത് നിലുവിനാണ്. നാടൻ വേഷത്തിൽ കണ്ണെഴുതി പൊട്ട് കുത്തി മുടി കെട്ടി വെച്ച് കളിക്കുന്ന നിലുവിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നിലു ബേബി ഫാൻസ്‌.

Rate this post