ട്വിസ്റ്റ്.. ജയന്തിക്ക് ഇടിവെട്ട് പണിയുമായി ലക്ഷ്മിയമ്മ; ജയന്തിയെ ആട്ടിയോടിക്കുമ്പോൾ.!! ഹരിക്ക് കിടിലൻ സമ്മാനം ബാലേട്ടന്റെ വക.!! | Santhwanam Today Episode July 11 Malayalam

Santhwanam Today Episode July 11 Malayalam ; സാന്ത്വനം സീരിയലിൽ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് കുഞ്ഞുവാവ വന്നതിൻ്റെ സന്തോഷവും അതിനിടയിൽ ചില ടെൻഷനുള്ള കാര്യങ്ങളുമായിരുന്നു. അനിയന്മാരെ കൊണ്ട് ടെൻഷനടിച്ചിരിക്കുന്ന ബാലേട്ടനാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിയുന്നത്. ശിവന് വീടിൻ്റെ ആധാരം പണയം വച്ച് 20 ലക്ഷം കൊടുത്തതിന് പിന്നാലെ ഹരി പുതിയ ബിസിനസ്സിനായി 15 ലക്ഷത്തിൻ്റെ ആവശ്യത്തിനായി വന്നിരിക്കുകയാണ്.

ആകെ ടെൻഷനടിച്ച് നിൽക്കുന്ന ബാലേട്ടനെയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. സീരിയലിൻ്റെ അവസാനം ജയന്തി അപ്പുവിൻ്റെ പ്രസവ ശുശ്രൂഷയുടെ ആവശ്യത്തിനായി കാർത്ത്യായനി എന്ന ഒരു സ്ത്രീയെ കൊണ്ടുവന്നിരുന്നു. ഇന്നത്തെ എപ്പിസോഡിൽ കാർത്തു ചേച്ചിയുടെയും ജയന്തിയുടെയും സംസാരത്തിലൂടെയാണ് സീരിയൽ തുടങ്ങുന്നത്. ഇടയ്ക്ക് ജയന്തി ദേവിയ്ക്കിട്ട് പാരവയ്ക്കാനും ഒട്ടും മടിക്കുന്നുമില്ല. ശേഷം കുറച്ച് ആയുർവേദ

മരുന്നുകൾ വാങ്ങാൻ പറയുന്നു. ആ മരുന്നുകളുടെ പേരെഴുതാനറിയാതെ തല ചൊറിഞ്ഞിരിക്കുന്ന ജയന്തിയെ കണ്ട് കണ്ണൻ പേന വാങ്ങി എഴുതുന്നു. പിന്നീട് ജയന്തി കാർത്തു ചേച്ചിയേയും കൂട്ടി വീടും ചുറ്റുപാടും കാണിക്കുകയായിരുന്നു അതിനിടയിലാണ് ഹരി വന്നത്. കുഞ്ഞിനെ നോക്കാൻ വന്ന കാത്തുചേച്ചിയെ അന്വേഷിക്കുന്നു. അവർ വന്ന് ഹരിയെ പരിചയപ്പെടുന്നു. ജയന്തി ഹരിയെ പുകഴ്ത്തി കാർത്തു ചേച്ചിയോട് പലതും തട്ടിവിടുന്നു. കാർത്തു ചേച്ചിയെ അവിടെ നിർത്തി ജയന്തി പോകാനൊരുങ്ങുന്നു.

ഹരി സാധനം വാങ്ങാൻ പോകുമ്പോൾ ഹരിയുടെ കൂടെ ജയന്തിയും പോവുന്നു. കാറിൽ നിന്ന് വായ്പൂട്ടാതെ ജയന്തിയുടെ സംസാരം. പിന്നീട് ജയന്തി സിറ്റിയിൽ ഇറങ്ങുന്നു. ഹരി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. അപ്പോഴാണ് ബാലൻ അതുവഴി വരുന്നത്. ശേഷം ഹരിയ്ക്ക് കടയിൽ നിന്നുള്ള കാശ് എടുത്ത് കൊടുക്കുന്നു. പണമില്ലാതെ തൻ്റെ അനുജൻ വിഷമിക്കാൻ പാടില്ല എന്ന ചിന്തയായിരുന്നു ബാലന്. കടയിൽ കഴിഞ്ഞ മാസം നിനക്ക് തരാനുണ്ടായിരുന്ന പതിനായിരം രൂപ ഞാൻ നിൻ്റെ അക്കൗണ്ടിൽ ഇടാൻ വേണ്ടി വന്നതാണ്. നിന്നെ ഇവിടെ കണ്ട സ്ഥിതിക്ക് നിൻ്റെ കൈയിൽ തരാം എന്ന് ബാലൻപറഞ്ഞു.ഇത് കേട്ട് തൻ്റെ ചേട്ടനെ നോക്കി നിൽക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിച്ചിരിക്കുകയാണ്.

Rate this post