രണ്ടാമതും വിശേഷം എത്തി.. മൃദുല സന്തോഷത്തിൽ പറഞ്ഞത്.!! |Mrithula Vijay Happy News Viral Malayalam

Mrithula Vijay Happy News Viral Malayalam : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവയും .സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളാണ് രണ്ട് പേരും.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയാണ് മൃദുല അഭിനയ മേഖലയിലേക്ക് പ്രവേശിച്ചത്. പിന്നീട് മഴവിൽ മനോരമയുടെ കൃഷ്ണ തുളസി,

മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും താരം വേഷമിട്ടു.സീരിലുകളിൽ മാത്രമല്ല തമിഴിലും മലയാളത്തിലും ആയി അനേകം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.ശ്രീലക്ഷ്മി എന്നാണ് മൃദുലയുടെ യഥാർത്ഥ പേര്. സീരിയൽ ആർട്ടിസ്റ്റ് ആയ യുവയും ആണ് മൃദുല വിവാഹം കഴിച്ചിരിക്കുന്നത് .സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു ഇരുവരുടെയും.2021 ലായിരുന്നു ഇരുവരും വിവാഹിതരായത്.ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ഇവർ.ഫ്ളവേഴ്സിലെ സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെയാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം ഇവർ പൊതുസമൂഹത്തെ അറിയിച്ചത്.അന്ന് മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുകയായിരുന്നു ഇവരുടെ വിവാഹത്തിനായി. ആർട്ടിസ്റ് മാത്രമല്ല യുവ കൃഷ്ണ ഒരു മജീഷ്യനും മെന്റലിസ്റ്റും കൂടിയാണ്. സ്റ്റാർ മാജിക്കിലൂടെ ഒരുപാട് പെർഫോമൻസുകൾ മൃദുല കാഴ്ച വെച്ചിട്ടുണ്ട്.മഴവിൽ മനോരമയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ജനപ്രിയ പരമ്പരയിൽ നായകനയാണ് യുവകൃഷ്ണ അഭിനയ ജീവിതം ആരംഭിച്ചത്.

ഇപ്പോഴും വിജയകരമായി മുന്നോട്ട് പോകുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിച്ചു കൊണ്ടിരിക്കെ കോ ആർട്ടിസ്റ് ആയ രേഖയാണ് ഇവർ തമ്മിലുള്ള വിവാഹം ആലോചിച്ചതെന്നു ഇരുവരും പറഞ്ഞിട്ടുണ്ട്.ഏതായാലും സന്തോഷകരമായ വിവാഹ ജീവിതത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ. ഒന്നര വയസ്സുകാരിയായ മകൾ ധ്വനി കൃഷ്ണയോടൊപ്പമാണ് ഇത്തവണത്തെ ആഘോഷങ്ങൾ.രണ്ട് ഗോൾഡൻ വർഷങ്ങൾ കഴിഞ്ഞു ഇനി ഒരു ഒരു ഗോൾഡൻ യുഗത്തിനായി കാത്തിരിക്കുകയാണ് എന്നാണ് യുവ കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Rate this post