ദേവൂട്ടി മ രണത്തിലേക്ക്.!! കണ്ണനെ സാന്ത്വനം വീട്ടിൽ നിന്നും അടിച്ചു പുറത്താക്കി ബാലേട്ടൻ?.! ശിവൻ കണ്ടുപിടിച്ച സത്യങ്ങൾ.! | Santhwanam Today Episode January 9
Santhwanam Today Episode January 9 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അപ്പു പറഞ്ഞ കാര്യങ്ങളൊന്നും ആരും അറിയരുതെന്നാണ് ദേവി അഞ്ജുവിനോട് പറഞ്ഞത്. അപ്പോഴാണ് ബാലൻ ഭക്ഷണം കഴിക്കാൻ വരുന്നത്. ദേവിയുടെ മുഖഭാവം കണ്ടപ്പോൾ, എന്തോ പ്രശ്നമുണ്ടായെന്ന് മനസിലാക്കിയ ബാലൻ ദേവി കിച്ചനിൽ പോയ സമയത്ത് എന്താണുണ്ടായതെന്ന് അഞ്ജുവിനോട് ചോദിക്കുന്നു. അഞ്ജു നടന്ന കാര്യങ്ങൾ പറയുന്നു.
അപ്പോഴാണ് ദേവി അടുക്കളയിൽ നിന്ന് വരുന്നത്. പിന്നീട് ദേവിയോട് ബാലൻ താൻ എന്തിനാണ് കരച്ചിൽ അടക്കിപ്പിടിച്ചിരിക്കുന്നതെന്ന് പറയുകയാണ് ബാലൻ. അപ്പോൾ ദേവി അഞ്ജുവിനെ നോക്കുകയാണ്. ദേവിയേച്ചിനോക്കേണ്ടെന്നും, ഞാൻ എല്ലാം പറഞ്ഞെന്നും അഞ്ജു പറഞ്ഞു. ഭക്ഷണം കഴിച്ച് ബാലൻ റൂമിലേക്ക് പോയി. പിന്നീട് കാണുന്നത് അപ്പുവിനെയും ദേവൂട്ടിയെയുമാണ്. ഞാൻ ഇനി അമ്മയുടെ റൂമിൽ കിടക്കാൻ പോകട്ടെ എന്നു പറഞ്ഞപ്പോൾ,
നീ എവിടെയും പോകേണ്ടെന്നും, അവരെ നീ അമ്മ എന്നു വിളിക്കരുതെന്ന് പറയുകയാണ് അപ്പു. ഇതൊക്കെ കേട്ട് ദേവൂട്ടിക്ക് ആകെ വിഷമമായി പൊട്ടിക്കരയുകയാണ്. പിന്നീട് കാണുന്നത് ദേവി ബാലൻ്റെ അടുത്ത് പോവുകയാണ്. അപ്പോഴാണ് ബാലൻ ആ പണം ഇന്നുതന്നെ കണ്ണന് നൽകണമെന്ന് പറയുകയാണ് ബാലൻ. അങ്ങനെ കണ്ണൻ വരാൻ കാത്തു നിൽക്കുകയാണ്. ഹരി വന്ന് റൂമിൽ വന്നപ്പോൾ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് ഹരിയ്ക്ക് മനസിലായി.അങ്ങനെ ഹരിയും അപ്പുവും തമ്മിൽ അതും ഇതും പറഞ്ഞു വഴക്കായി.
അപ്പോഴാണ് കണ്ണൻ വന്നത്. ഉടൻ തന്നെ ബാലൻ ദേവിയോട് കണ്ണനെ ഹാളിലേക്ക് വിളിക്കാൻ പറയുന്നു. അങ്ങനെ അപ്പുവും, ശിവനും, ഹരിയും, അഞ്ജുവും, ദേവിയും, കണ്ണനും, ബാലനു മൊക്കെ ഹാളിൽ എത്തിയപ്പോൾ, ബാലൻ ദേവിയോട് അത് എടുത്തു കൊണ്ടുവരാൻ പറയുന്നു. പിന്നീട് ദേവി പൂജാമുറിയിൽ ആ പൊതിയുമായി വരുന്നു. ശേഷം ബാലൻ കണ്ണനോട് ഇതിൽ ഏഴു ലക്ഷം രൂപയുണ്ടെന്നും, ഇത് കൊണ്ട് നീ ബിസിനസിന് തുടക്കം കുറിക്കണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് കിട്ടേണ്ടത് 15 ലക്ഷമാണെന്നും, പകുതി പണം അല്ലെന്നും, അതിനാൽ എൻ്റെ വീതം തന്നാൽ മതിയെന്നും കടുത്ത ഭാഷയിൽ പറയുകയാണ് കണ്ണൻ.ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. അതാണ് ഇന്നത്തെ പ്രൊമോയിൽ നടന്നിരിക്കുന്നത്.