ആഘോഷങ്ങൾ പൊടി പൊടിക്കുമ്പോൾ അവരെത്തുന്നു.!! മൗനരാഗം വീട്ടിലേക്കൊരു അപകടം.!! രാഹുലിന്റെ ആ വലിയ ചതി.!! | Mounaragam Epiosde January 08

Mounaragam Epiosde January 08 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനൻ്റെ അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷത്തിൻ്റെ ഒരുക്കങ്ങളാണ്. എല്ലാവരും കൂടി വീട് അലങ്കരിക്കുമ്പോൾ അച്ഛനെയും അമ്മയെയും കുറിച്ച് പലതും പറയുകയാണ്. അതു കേട്ട് കൊണ്ടാണ് സിഎസ് വരുന്നത്. സി എസിന് വലിയ സന്തോഷമാവുന്നു. പിറ്റേ ദിവസം രാവിലെ തന്നെ കല്യാണിയും

രൂപയും കൂടി അമ്പലത്തിൽ പോയി സി എസിൻ്റെ പേരിൽ പൂജ ചെയ്യുകയാണ്. പിന്നീട് ചന്ദ്രസേനനും കിരണും കൂടി അമ്പലത്തിൽ എത്തുകയാണ്. അപ്പോഴാണ് രൂപയെ കാണുന്നത്. പിറന്നാൾ ദിവസം രൂപയെ കണ്ടതിലിൽ വലിയ സന്തോഷത്തിലായിരുന്നു ചന്ദ്രസേനൻ. പിന്നീട് കാണുന്നത് പിറന്നാൾ ആഘോഷമാണ്. ആദ്യം തന്നെ കെയ്ക്ക് കട്ടിംങ്ങുമൊക്കെ നടത്തുകയാണ്. കെയ്ക്ക് മുറിച്ച് സി എസ് എല്ലാവരുടെയും വായിൽ വച്ചു കൊടുത്തു. അപ്പോഴാണ് കിരൺ വന്ന് ഗിഫ്റ്റായ വാച്ച് നൽകുകയായിരുന്നു. വാച്ച് കൈയിൽ കെട്ടി കൊടുത്തു കിരൺ.

പിന്നീട് പിറന്നാൾ ആഘോഷ ഫോട്ടോകളൊക്കെ രൂപയ്ക്കും മറ്റും അയച്ചുകൊടുത്തപ്പോൾ, സരയുവിനെ ചൊടിപ്പിക്കാൻ വേണ്ടി അവൾക്കും അയച്ചുകൊടുക്കുന്നു.ഇത് കണ്ട് സരയുവിന് ഭ്രാന്ത് പിടിക്കുന്നു. രാഹുലിനോട് ഈ ഫോട്ടോ കാണിച്ച് പലതും പറയുകയാണ്. അവൾക്ക് എല്ലാം കിട്ടുന്നുണ്ട്, അവളുടെ കൈയിൽ കുഞ്ഞുമുണ്ട്. എനിക്ക് പെട്ടെന്ന് ഒരു കുഞ്ഞിനെ വേണം. ഇത് കേൾക്കുമ്പോൾ രാഹുലിന് ടെൻഷനാവുകയാണ്.

പിന്നീട് കാണുന്നത് രൂപ രാഹുലിനെ കുറിച്ചോർക്കുകയാണ്. എൻ്റെ ജീവിതം നശിപ്പിച്ച അവൻ ഇനി ജീവിക്കാൻ പാടില്ല. അതിനാൽ പെട്ടെന്ന് തന്നെ അവനെ കൊല്ലണം എന്നൊക്കെ ആലോചിക്കുകയാണ് രൂപ. എന്നാൽ രാഹുൽ സേനനെ കൊല്ലാനുള്ള ആലോചനയിലാണ്. ഗുണ്ടയെ കൊണ്ടുവന്ന് പണം നൽകി സിഎസിനെ കൊല്ലാനുള്ളതും, ഫോട്ടോയൊക്കെ കാണിച്ചു കൊടുക്കുന്നു. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Rate this post