ഇനി അഞ്ജലിയുടെ കുഞ്ഞ് ദേവേട്ടത്തിക്ക് സ്വന്തം.!! അഹങ്കാരി അപ്പുവിന് കിടിലൻ മറുപടി കൊടുത്ത് ബാലനും ദേവിയും.!! | Santhwanam Today Episode January 16

Santhwanam Today Episode January 16 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ വിഷമകരമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലനും ദേവിയും കൂടി തോമസ് വക്കീലിൻ്റെ അടുത്ത് പോയി പ്രമാണം ഓരോരുത്തരുടെ പേരിലായി എഴുതി തരാൻ ആവശ്യപ്പെടുകയായിരുന്നു. വക്കീൽ ദേവിയുടെ അഭിപ്രായം ചോദിച്ചപ്പോൾ, ദേവിയും ബാലേട്ടൻ്റെ തീരുമാനമാണ് എൻ്റെയും തീരുമാനമെന്ന് പറയുകയായിരുന്നു.

10 ദിവസം കൊണ്ട് ഒക്കെ ശരിയാക്കുമെന്നാണ് വക്കീൽ പറഞ്ഞത്. പിന്നീട് രണ്ടു പേരും വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ, ശിവനും കണ്ണനും സംസാരിക്കുന്നതാണ് കാണുന്നത്. ശിവനോട് കണ്ണൻ എൻ്റെ ആവശ്യങ്ങൾ നടക്കില്ലെന്നും, അതിനാൽ ചെന്നൈയിലേക്ക് തിരിച്ചു പോകാനാണ് നോക്കുന്നതെന്ന് പറയുകയാണ് കണ്ണൻ. ഈ കാര്യം ബാലനോടും ദേവിയോടും ശിവൻ പറഞ്ഞപ്പോൾ, നിൻ്റെ അവകാശം കിട്ടിയിട്ടേ പോവുകയുള്ളൂ എന്ന് പറഞ്ഞ വാശി

നീ ഉപേക്ഷിച്ചോ എന്ന് ചോദിക്കുകയാണ് ദേവി. നിൻ്റെ ആവശ്യത്തിനുള്ള പണം 10 ദിവസം കൊണ്ട് ശരിയാക്കി തരുമെന്ന് പറയുകയാണ് ബാലൻ. ദേവി കിച്ചനിൽ പലതും ആലോചിച്ച് പണി ചെയ്യുമ്പോൾ പല കാര്യങ്ങളും മറന്നു പോകുന്നു. അഞ്ജു വന്ന് പലതും ചോദിച്ചിട്ടും, വക്കീലിൻ്റെ അടുത്ത് പോയ കാര്യമൊന്നും ദേവി പറഞ്ഞില്ല. അഞ്ജു പോയ ശേഷം ദേവൂട്ടി വന്ന് എനിക്ക് പലഹാരം ഉണ്ടാക്കി തരുമോ എന്ന് ചോദിക്കുകയാണ്. പലഹാരം ഒന്നും

ഉണ്ടാക്കിയില്ലെന്ന് പറഞ്ഞപ്പോൾ, എന്തെങ്കിലും ഉണ്ടാക്കി തരാൻ പറഞ്ഞു കൊണ്ട് ദേവിക്ക് ഉമ്മ കൊടുത്തു കൊണ്ട് പോവുകയാണ് ദേവൂട്ടി. ദേവൂട്ടി അങ്ങനെ പറഞ്ഞ് പോയപ്പോൾ, അപ്പു പറഞ്ഞ കാര്യം ദേവിയുടെ മനസിൽ വരികയാണ്. എൻ്റെ മകളെ ദേവിയേടത്തി അധികം സ്നേഹിക്കരുതെന്ന് പറഞ്ഞത്. ദേവൂട്ടി വന്ന് പലഹാരം ഉണ്ടാക്കി തരാൻ പറഞ്ഞ കാര്യം ബാലനോട് പറഞ്ഞപ്പോൾ, നീ അപ്പുവിനെ വീണ്ടും ദേഷ്യം പിടിപ്പിണ്ടെന്നും, പിന്നെയും അവൾ അമരാവതിയിൽ പോകാൻ ഇടവരേണ്ടെന്നും പറയുകയാണ് ബാലൻ. പിന്നീട് ബാലൻ ദേവിയെ പുറത്തു കൂട്ടി പോയി ഒരു കാര്യം പറയണമെന്ന് പറയുകയായിരുന്നു. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post