സി എസിനെ കൊല്ലാൻ ഒരുങ്ങിയ രാഹുൽ ഹോസ്പിറ്റലിൽ.!! കടുത്ത തീരുമാനവുമായി കല്യാണി. !! | Mounaragam Today Episode January 16

Mounaragam Today Episode January 16 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപ കടയിൽ നിന്നും ഷർട്ട് വാങ്ങി വരുമ്പോൾ ചന്ദ്രസേനൻ കടയുടെ താഴെ നിൽക്കുന്നതായിരുന്നു. രൂപ ഷർട്ട് വാങ്ങുന്നത് കണ്ടതിനു ശേഷം കാറിൽ നിന്നും പുറത്തിറങ്ങുന്നതായി അഭിനയിക്കുകയായിരുന്നു.

അപ്പോൾ രൂപയുടെ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ, ഇപ്പോൾ എന്നോട് ദേഷ്യമില്ലെന്ന് ചന്ദ്രേസേനന് തോന്നുന്നു. എന്നാൽ ചന്ദ്ര സേനനെ പിന്തുണർന്ന് രാഹുലിൻ്റെ ഗുണ്ട പിറകെ തന്നെയുണ്ട്. പിന്നീട് കാണുന്നത് കിരണും കല്യാണിയും കളളൻമാരുടെ ശല്യംകൂടിയ കാര്യം പറയുകയായിരുന്നു. അതിനാൽ വീട്ടിലുള്ള സ്വർണ്ണമൊക്കെ ലോക്കറിൽ വയ്ക്കാമെന്നും, ശരീരത്തിലുള്ളത് മാത്രം ഇവിടെ മതിയെന്നും പറയുകയാണ് കിരൺ. ന്യൂസിലൊക്കെ കള്ളൻമാരുടെ ശല്യം വർദ്ധിച്ചിട്ടുണ്ടെന്ന് പറയുകയാണ് പാറുക്കുട്ടി.

ദീപയും വന്ന് ശരിയാണെന്നും, മറ്റ് പൊന്നുകൾ ലോക്കറിൽ വയ്ക്കുന്നതാണ് നല്ലതെന്ന് പറയുകയാണ്. അപ്പോഴാണ് കല്യാണിക്ക് രൂപയുടെ ഫോൺ വരുന്നത്. ഒന്നിവിടെ വരേ വരുമോ മോളെന്ന് ചോദിക്കുകയാണ്. അപ്പോൾ തന്നെ കല്യാണി കിരണിനോട് പറഞ്ഞപ്പോൾ, കിരൺ ഞാൻ അവിടെ നിന്നെ കൊണ്ടാക്കാമെന്ന് പറയുകയാണ്. അവിടെ എത്തിയപ്പോൾ കല്യാണിക്ക് ചന്ദ്രസേനന് വാങ്ങിയ ഷർട്ട് നൽകുന്നു. അപ്പോൾ കല്യാണി ചന്ദ്രസേനന് സംശയമുണ്ടെന്ന് പറയുന്നു. ഇത് കൂടി മോൾ എനിക്ക് വേണ്ടി കൊടുക്കണമെന്ന് പറയുകയാണ്. പിന്നീട് പലതും പറയുന്നതിനിടയിൽ പ്രകാശനെ കുറിച്ച് പറയുന്നു. മോളുടെ അച്ഛനൊക്കെയാണെങ്കിലും,

അയാൾക്ക് മോളെ സ്നേഹിക്കാൻ പറ്റില്ലെന്നും, അതിനാൽ ഇനി സഹായിക്കാനൊന്നും പോകേണ്ടതില്ലെന്ന് പറയുകയാണ് രൂപ. പിന്നീട് കാണുന്നത് രാഹുൽ അടികിട്ടി ആകെ അവശനിലയിൽ കിടക്കുന്നത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചപ്പോൾ, അവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴും മോളും മനോഹറും എവിടെ എന്നാണ് രാഹുൽ അന്വേഷിക്കുന്നത്. അപ്പോൾ ശാരി നിങ്ങൾക്ക് എന്തു പറ്റി മനുഷ്യാ എന്നും, ഹോട്ടലിലൊക്കെ വന്നാൽ ഭാര്യയും ഭർത്താവുമാണ് ഒരുമിച്ച് നിൽക്കേണ്ടതെന്നും, പലതും പറഞ്ഞ് രാഹുലിനെ വഴക്കു പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post