കണ്ണീരിൽ മുങ്ങി സാന്ത്വനം വീട്, ദേവൂട്ടിക്കു വലിയൊരു സർജറി വേണമെന്നു ഡോക്ടർ; മോൾക്കുവേണ്ടി ദേവിയുടെ ത്യാഗം.? | Santhwanam Today Episode January 11

Santhwanam Today Episode January 11: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ വേദനിപ്പിക്കുന്ന രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവിയുടെ അടുത്ത് ദേവൂട്ടിയെ അടുപ്പിക്കാതെ ദേവിയുടെ റൂമിൽ ഉറങ്ങുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുവരികയായിരുന്നു. റൂമിലെത്തി കുഞ്ഞിനെ വലിച്ച് കിടക്കയിൽ കിടത്തുകയും, കുഞ്ഞ് കരയുകയും ചെയ്യുന്നുണ്ട്. ഹരി വന്ന് അപ്പുവിനെ വഴക്കു

പറയുമ്പോൾ, അപ്പു പറയുന്നത് ഞങ്ങൾ ഇന്നല്ലെങ്കിൽ നാളെ രണ്ടായി നിൽക്കേണ്ടവരാണെന്നും, അതിനാൽ ഇപ്പോഴേ ദേവിയേടത്തിയുമായി ദേവൂട്ടിയെ അടുപ്പം കുറക്കുന്നത് നാളേയ്ക്ക് ബുദ്ധിമുട്ടാവില്ലെന്നുമാണ് അപ്പു പറയുന്നത്. കുഞ്ഞാണെങ്കിൽ കരഞ്ഞ് ഉറക്കമില്ലാതെ കിടക്കുകയാണ്. ദേവി ബാലനോട് പലതും പറയുകയാണ്. ഞാൻ റൂമിൽ പോയി മോളെ സമാധാനിപ്പിച്ചിട്ട് വരാമെന്ന് പറയുകയാണ്. അതിൻ്റെ ആവശ്യമില്ലെന്നും, വീണ്ടും അവളുടെ വായിൽ നിന്നും ചങ്കിൽ കൊള്ളുന്ന വാക്കുകൾ കേൾക്കേണ്ടി

വരുമെന്നും പറയുകയാണ് ബാലൻ. കുഞ്ഞാണെങ്കിൽ റൂമിൽ തളർന്ന് ശ്വാസം കിട്ടാതെ കിടക്കുകയാണ്.ഉടൻ തന്നെ ഹരിയും അപ്പുവും കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ശിവനും, അഞ്ജുവും പലതും പറയു ന്നതിനിടയിൽ അപ്പുവിൻ്റെ പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ച് ശിവൻ പറഞ്ഞപ്പോൾ, പെട്ടെന്ന് ഉണ്ടായതല്ലെന്നും കുറച്ച് ദിവസമായി അപ്പുളങ്ങനെയാണെന്നും അഞ്ജു ശിവനോട് പറയുന്നു.ദേവിയും ബാലനും

ഉറങ്ങാതെ പലതും പറഞ്ഞിരിക്കുകയാണ്. കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാതെ വന്നപ്പോൾ ദേവി ബാലനോട് പറയുകയായിരുന്നു. കുഞ്ഞ് തളർന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും, നമുക്കിനി ഉറങ്ങാമെന്നും ബാലൻ പറയുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ഉടനെ ദേവൂട്ടിയെ ഐസിയുവിലേയ്ക്ക് മാറ്റുകയായിരുന്നു. മോളുടെ അവസ്ഥ കണ്ട് അപ്പു പൊട്ടിക്കരയുകയായിരുന്നു. റൂമിലേക്ക് ചെന്നപ്പോൾ ഓക്സിജൻ മാസ് കിട്ട് കിടക്കുന്ന ദേവൂട്ടിയെ കണ്ട് അപ്പു ആകെ ഞെട്ടി. ഹരിയുടെ അടുത്ത് പോയ ശേഷം രണ്ടു പേരും മോളെയോർത്ത് കരയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post