കൂട്ടത്തിൽ ആരാണ് ഏറ്റവും സുന്ദരി?അപ്പുവോ അതോ അഞ്ജലിയോ? സാന്ത്വനം വീട്ടിൽ സൗന്ദര്യമത്സരം.. അഞ്ജലിയുടെ കുശുമ്പ് കണ്ട് കള്ളച്ചിരിയുമായി ശിവൻ ..| Santhwanam Today Episode Malayalam
Santhwanam Today Episode Malayalam : സാന്ത്വനത്തിൽ ഇനി ഒരു സൗന്ദര്യമത്സരമാണ്. കൂട്ടത്തിൽ ആരാണ് ഏറ്റവും സുന്ദരി? അപ്പുവോ അതോ അഞ്ജലിയോ?:പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോ വീഡിയോ പ്രേക്ഷകർക്ക് മുമ്പിലേക്ക് വെക്കുന്ന ഒരു ചോദ്യം തന്നെയാണ് ഇത്. അഞ്ജു ആണോ അപ്പു ആണോ കൂടുതൽ സുന്ദരി? ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഈ പരമ്പര കഴിഞ്ഞ
രണ്ടാഴ്ചകൾ കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതുകൊണ്ടുതന്നെ പരമ്പര കൂടുതൽ റേറ്റിംഗ് നേടുന്നതിന് വേണ്ടി അണിയറപ്രവർത്തകർ ചില പൊടിക്കൈകളും പരീക്ഷിച്ചുതുടങ്ങി. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഈ സൗന്ദര്യമത്സരം. അപ്പു ആണോ അഞ്ജു ആണോ കൂടുതൽ സുന്ദരിയെന്ന് പുതിയ പ്രോമോ വീഡിയോയിലൂടെ പ്രേക്ഷകരോട് ആരായുകയാണ് സാന്ത്വനം ടീം. സാന്ത്വനം വീട്ടിലെ ഇപ്പോഴത്തെ വിഷയം അപ്പു ഒരു പരസ്യചിത്രത്തിൽ നായികയാകാൻ പോകുന്നു എന്നതാണ്.
ഇതിനുവേണ്ടിയുള്ള റിഹേഴ്സൽ അപ്പു ആരംഭിച്ചുകഴിഞ്ഞു .കണ്ണനാണ് നായികയാകാനുള്ള ചില ട്രെയിനിങ് പരിപാടികൾ അപ്പുവിന് നൽകിക്കൊണ്ടിരിക്കുന്നത്. പരസ്യത്തിൽ അഭിനയിക്കാൻ പോകുമ്പോൾ അപ്പു കൂടെക്കൂട്ടുന്നത് അഞ്ജുവിനെ തന്നെയാകും. അപ്പുവിനോട് ചെറിയ ഒരു മത്സരബുദ്ധി അഞ്ജുവിന് തോന്നിത്തുടങ്ങിയിട്ടുണ്ട്. അവളെക്കാളും സുന്ദരി ഞാൻ അല്ലേ എന്നണ് അഞ്ജു ശിവനോട് ചോദിക്കുന്നത്. അഞ്ജുവിന്റെ പുതിയ ഭാവഭേദങ്ങൾ കണ്ട്
ഞെട്ടിത്തരിച്ചുനിൽക്കുകയാണ് അല്പം ചിരിയോടെ നമ്മുടെ ശിവേട്ടൻ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പി തന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിപ്പിക്കൊപ്പം ഒരുപിടി മികച്ച താരങ്ങളാണ് ഈ പരിപാടിയിൽ അണിനിരക്കുന്നത്. റേറ്റിങ് ചാർട്ടിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഏഷ്യാനെറ്റിലെ ഈ പരമ്പര.