സാന്ത്വനത്തിൽ ഇനി അപർണ സ്റ്റോഴ്സിന്റെ ഉദ്‌ഘാടന പൂരം ; തമ്പിയുടെ കഥ മാത്രം പറയുന്ന സാന്ത്വനം പ്രേക്ഷകർ വെറുക്കുന്നോ?| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : ഇതിപ്പോൾ സീരിയലിന്റെ പേര് സാന്ത്വനം എന്നത് മാറ്റി തമ്പിയും മകളും എന്നാക്കുന്നതാണ് ഭേദം. ടെലിവിഷൻ പ്രേക്ഷകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പരാതിയാണ് സാന്ത്വനത്തിൽ തമ്പിയുടെ കഥ മാത്രം ഏറെ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്നത്. എങ്ങോട്ട് നോക്കിയാലും തമ്പി തന്നെ. ഒരു ട്രാക്ക് കഴിഞ്ഞ് മറ്റൊരു ട്രാക്കിലേക്ക് പോകുമെന്ന് കരുതുമ്പോഴും അവിടെയും എത്തുന്നു തമ്പി. ഇപ്പോഴിതാ അപർണയുടെ പേരിൽ പുതിയ സൂപ്പർ

മാർക്കറ്റ് തുടങ്ങുകയാണ് തമ്പി. അതിന് നൽകിയിരിക്കുന്ന പേരും അപർണ സ്റ്റോഴ്‌സ് എന്ന് തന്നെ. ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ സീരിയൽ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സീരിയലിന്റെ കഥാവഴികളെപ്പറ്റി പ്രേക്ഷകർക്ക് വല്ലാത്ത പരാതിയാണ്. തമ്പിയുടെ ചെയ്തികൾ മുൻനിർത്തിയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്. തമ്പിക്ക് തന്നെ ഇത്രയധികം പ്രാധാന്യം ഈ സീരിയൽ നൽകുന്നത് എന്തുകൊണ്ട് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ മൊത്തം കഥ ഒരു വശത്തേക്ക് മാറ്റിവെച്ചിട്ട് സീരിയൽ ഇപ്പോൾ പ്രാമുഖ്യം നൽകിയിരിക്കുന്നത് തമ്പിക്കും അപ്പുവിനും തന്നെയാണ്.

തുടക്കത്തിൽ സാന്ത്വനം കുടുംബത്തിന്റെ മാത്രം കഥയായിരുന്നു ഇത്. അനിയന്മാർക്ക് വേണ്ടി ബാലനും ദേവിയും തങ്ങളുടെ ജീവിതം മാറ്റിവെച്ചതിന്റെ കഥ, പിണക്കത്തിൽ നിന്ന് ഇണക്കത്തിലേക്ക് നടന്നുകയറിയ ശിവന്റെയും അഞ്ജുവിന്റെയും കഥ, തിരിച്ച് ഇണക്കത്തിൽ നിന്നും പിണക്കത്തിലേക്ക് വന്നെത്തിയ അപ്പുവിന്റെയും ഹരിയുടെയും കഥ. ഇങ്ങനെയൊരു കഥയാണ് ഇപ്പോൾ സാന്ത്വനത്തിൽ മറ്റൊരു ട്രാക്കിലേക്ക് വ്യതിചലിച്ചിരിക്കുന്നത്. ഏറെ ആരാധകരുള്ള ഒരു പ്രണയജോഡി തന്നെയാണ് സാന്ത്വനത്തിലെ ശിവാഞ്ജലിമാർ. സേതുവിന് സംഭവിച്ച പ്രതിസന്ധിയുടെ

ഭാഗമായി ഇപ്പോഴിതാ ശിവനോട് അകന്നുനിൽക്കുകയാണ് അഞ്ജു. മുൻപും പിൻപും നോക്കാതെയുള്ള ശിവന്റെ പ്രവൃത്തികളിൽ അൽപ്പം പരിഭവം ബാക്കിയാക്കുകയാണ് അഞ്ജു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശിവനോട് മിണ്ടാതെ മൗനം പാലിക്കുകയായിരുന്നു അഞ്ജു. ഇത് ഈ കഥയുടെ ഒരു ഹൈലൈറ്റ്, ഇടക്കിടക്ക് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഒരു സ്പെഷ്യൽ ലവ് മാജിക് ഇവരുടെ സ്ഥിരം ട്രാക്കാണ്. അതിനിടയിൽ തമ്പിപുരാണത്തിന് പ്രാധാന്യം കൊടുക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

Rate this post