ജീവിതത്തിൽ എടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്ന്; വിജയ്- ദേവിക വിവാഹവാര്ഷിക ദിന വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ .. താരങ്ങൾക്കു ആശംസകൾ നേർന്ന് ആരാധകർ.|Vijay-Devika Nambiyar New Happy News

Vijay-Devika Nambiyar New Happy News : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയും അവതാരികയും ആണ് ദേവികാ നമ്പ്യാർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ വിജയ് മാധവാണ് ദേവികാ നമ്പ്യാരെ വിവാഹം ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകൻ കൂടിയാണ്.2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടെയും വിവാഹവും വിവാഹശേഷമുള്ള വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി തങ്ങളുടെ ആരാധകർക്കായി നിരന്തരം

പങ്കുവെക്കാറുണ്ട്‌.തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കുന്ന സന്തോഷത്തിലാണ് ഇരുവരും. അതു സംബന്ധിച്ചുള്ള വിശേഷങ്ങൾ താരങ്ങൾ പങ്കുവെക്കുമ്പോൾ ഒരുപാട് പ്രേക്ഷകരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.കുക്കിംഗ് വീഡിയോകളും പാട്ടുകളും റെക്കോർഡ് ചെയ്തിട്ടുള്ള റീൽസുകളും മറ്റുമായി താരങ്ങൾ ദിവസവും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇപ്പോഴിതാ താരങ്ങൾ പങ്കുവെച്ച് മറ്റൊരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമായിരിക്കുകയാണ്. തങ്ങളുടെ വിവാഹ വീഡിയോ ആണ് ഈ സന്ദർഭത്തിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നുണ്ട്. വീഡിയോയ്ക്ക് താഴെയായി നടിയും അവതാരകയുമായ ദേവിക കുറിച്ചത് ഇങ്ങനെ , “അങ്ങനെ ഒരു വർഷം പൂർത്തിയായി, ഇന്ന് ഞങ്ങളുടെ

വിവാഹം കഴിഞ്ഞു ഒരു വർഷം തികയുന്ന ദിനമാണ്. ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ് എന്റെ വിവാഹം എന്ന് തോന്നിപ്പിക്കുന്ന വർഷം ആണ് കഴിഞ്ഞു പോയത്. ഇതുപോലെ തന്നെ മുന്നോട്ടു ഉള്ള വർഷങ്ങൾ പോകാൻ സാധിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം.” ഇരുവരും ഒരുമിച്ച് ചേർന്ന് പാടിയ ഒരു പാട്ട് തന്നെയാണ് വീഡിയോയുടെ ബാഗ്രൗണ്ട് ആയി വെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വെഡിങ് ആനിവേഴ്സറി വിഷസുമായി എത്തുന്നത്.

Rate this post