ശിവാജ്ഞലിമാരുടെ പിണക്കം നീണ്ടുപോകുന്നു ; ദേവിയേട്ടത്തിയുടെ മനസിലിരുപ്പ് മനസിലാകാതെ അപ്പു ..വീണ്ടും തമ്പിയുടെ കളികൾക്കുള്ള സമയമായെന്നും പ്രേക്ഷകർ ..| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയായ സാന്ത്വനത്തിൽ ഇനിയും ശിവാഞ്ജലിമാരുടെ പിണക്കം നീണ്ടുകൊണ്ടിരിക്കുകയാണ്. പിണക്കം മതിയാക്കാതെ മുന്നോട്ടുപോകുന്നത് അഞ്ജലി തന്നെയാണ്. മുൻപും പിൻപും നോക്കാതെയുള്ള ശിവന്റെ പ്രതികരണങ്ങൾ അഞ്ജലിക്ക് കടുത്ത സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉടനെയൊന്നും ഈ പിണക്കം മാറ്റാൻ അഞ്ജലി തയ്യാറല്ല.

അതേസമയം സാന്ത്വനം വീട്ടിൽ മറ്റ് ചില രംഗങ്ങൾ കൂടി അരങ്ങേറുന്നത് പ്രേക്ഷകരിൽ സങ്കടം ഉണർത്തുന്നുണ്ട്. കയ്യിലുള്ള അഞ്ചുലക്ഷം രൂപ മനസ്സിൽ വെച്ചുകൊണ്ട് തന്നെ പുതിയ കാർ വീട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ആഹ്ലാദത്തിലാണ് അപ്പു. എന്നാൽ ആ പണം സേതുവിൻറെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ബാലനും ദേവിയും. അവിടെയാണ് ഇനി പുതിയ പ്രതിസന്ധി രൂപംകൊള്ളുന്നത്. എന്താണെങ്കിലും ഈ പ്രശ്നങ്ങളെല്ലാം എങ്ങനെയായിരിക്കും സാന്ത്വനം കുടുംബം അതിജീവിക്കുക എന്നത് കണ്ടറിയണം.

ടെലിവിഷൻ റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം അന്നും ഇന്നും മലയാളികളുടെ സ്വീകരണമുറികളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരു സാധാരണ കുടുംബത്തിലെ കഥ പറയുന്ന സാന്ത്വനത്തിന് പ്രേക്ഷകരിലേക്ക് വളരെ പെട്ടെന്ന് കടന്നുചെല്ലാൻ കഴിയുന്നുണ്ട്. ആ രീതിയിലാണ് പരമ്പരയിലെ സംഭാഷണങ്ങൾ പോലും രചിക്കപ്പെട്ടിരിക്കുന്നത്.

എന്താണെങ്കിലും സാന്ത്വനം വീട്ടിലെ പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. തുടക്കത്തിൽ പരസ്പരം കലഹിച്ചിരുന്ന ശിവനും അഞ്ജലിയും വിവാഹത്തിന് ശേഷമാണ് ഐക്യത്തിലാകുന്നത്. എന്നാലിപ്പോൾ ആ ഐക്യം തകരുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. സജിൻ, ഗോപിക അനിൽ, രാജീവ്‌ പരമേശ്വരൻ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, ദിവ്യ, അപ്സര, രോഹിത്, സജി തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.

Rate this post