സുമിത്രയല്ല ഇനി വേദികയാണ് നായിക; സിദ്ധുവിന്റെ അടവുകൾ ഇവൾക്കുമുന്നിൽ പിഴക്കുന്നു.!! രോഹിത്-സുമിത്രവിവാഹം .!! ശ്രീനിലയം ഒരുങ്ങി കഴിഞ്ഞു ..| Kudumbavilakk Today Episode Malayalam

Whatsapp Stebin

Kudumbavilakk Today Episode Malayalam : വരനും വധുവും ഒരുങ്ങിക്കഴിഞ്ഞു. ഇനി ശ്രീനിലയത്തിൽ കല്യാണമേളം….കല്യാണം അടിച്ചുപൊളിക്കാനുള്ള തീരുമാനത്തിലാണ് പ്രതീഷും ടീമും. ശ്രീനിലയം വീട് മൊത്തത്തിൽ അലങ്കരിക്കുകയാണ് പ്രതീഷും ടീമും. എന്നാൽ അനിരുദ്ധിന്റെ മനസ്സ് കലുഷിതമാണ്. ഒരുക്കങ്ങളോട് പൊരുത്തപ്പെടാൻ അയാൾക്ക് സാധിക്കുന്നില്ല. എന്നാൽ അവിടെ മാസ്സ് എൻട്രിയുമായി വേദിക എത്തുകയാണ്.

ശ്രീനിലയത്തിൽ നടക്കുന്ന ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേദിക. ഒരു കല്യാണം എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയല്ലേ, ആഡംബരവും അലങ്കാരവും ഒട്ടും കുറയ്ക്കേണ്ടതില്ലല്ലോ എന്നാണ് വേദിയുടെ വാക്കുകൾ. ശ്രീനിലയത്തിലുള്ളവർക്ക് കൗതുകമുണർത്തിയിരിക്കുകയാണ് ഈ കാഴ്ച. സുമിത്രയുടെ പുനർവിവാഹത്തിന് പൂർണസന്തോഷത്തോടെയാണ് വേദിക പങ്കെടുക്കുക. അതേസമയം സിദ്ധുവിനെ വേദിക ഉപദേശിക്കുന്നുണ്ട്. പരസ്പരം മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട് ഒന്നാകാൻ തീരുമാനിച്ചതാണ് സുമിത്രയും രോഹിതും.

അതുകൊണ്ടുതന്നെ അവരെ പിരിക്കാൻ ഇനി നിങ്ങൾക്കാകില്ല എന്നാണ് വേദിക സിദ്ധാർഥിനോട് പറയുന്നത്. ഇനിയും സുമിത്രയെ മനസ്സിൽ കൊണ്ട് നടന്ന് നിങ്ങളുടെ സമാധാനം കളയേണ്ട ആവശ്യമില്ല എന്നാണ് വേദിക സിദ്ധുവിനെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. എന്താണെങ്കിലും ഇത്തവണ വേദികയാണ് മാസ്. കാലങ്ങളോളം സുമിത്രയെ ഉപദ്രവിക്കുകയും വേട്ടയാടുകയും ചെയ്ത വേദികയോട് മാപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ ഇത്തവണ സിദ്ധുവിന്റെ പൈശാചിക പ്രവർത്തികൾക്കെതിരെ നിന്നുകൊണ്ട് സുമിത്രയുടെ വിവാഹം നടക്കാൻ വേണ്ടി വേദിക കാണിച്ചുകൂട്ടുന്ന പരാക്രമങ്ങൾ പ്രേക്ഷകർ അൽപ്പം ചിരിയോടെയാണ് നോക്കിക്കാണുന്നത്.

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. നടി മീരാ വാസുദേവൻ നായികയാകുന്ന ഈ പരമ്പരയ്ക്ക് തുടക്കം മുതൽ തന്നെ പ്രേക്ഷകമനസ്സുകളിൽ ഒന്നാം സ്ഥാനമാണ്. ഇപ്പോഴിതാ സുമിത്ര രോഹിത് വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏറ്റവുമടുത്ത ദിവസം തന്നെ വിവാഹം നടക്കും എന്നത് ഉറപ്പായി കഴിഞ്ഞു. എന്നാൽ വിവാഹത്തിൻറെ ആ ദിനവും സിദ്ധാർഥ് തൻറെ കുതന്ത്രങ്ങളുമായി എത്തിക്കൊണ്ടിരിക്കും. ആ അവസാന കുതന്ത്രം എന്താണെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

Rate this post