മഞ്ഞുമല ഉരുകുന്നു;ശിവാജ്ഞലിമാർക്കിടയിൽ പിണക്കങ്ങൾക്കൊടുവിൽ പ്രണയനിമിഷങ്ങൾ തിരിച്ചെത്തുന്നു..പ്രേക്ഷകരുടെ ആഗ്രഹസഫലീകരണം ഈ വാരം സാന്ത്വനം.|Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : ശിവാഞ്ജലിമാർ പിണക്കം മാറി വീണ്ടും ഇണങ്ങിയോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഇതാ വരുന്നു. പ്രണയത്തിൽ പിണക്കവും ഇണക്കവുമെല്ലാം ഉണ്ടാകും… വലിയ പിണങ്ങൾക്കു ശേഷമുണ്ടാകുന്ന ഇണക്കങ്ങൾ പരസ്പരം സ്നേഹിക്കാൻ വളം നൽകും. പ്രേക്ഷകപ്രിയപരമ്പരയായ സാന്ത്വനത്തിലെ മികച്ച ജോഡികളാണ് അഞ്ജുവും ശിവനും.

ഇരുവരും തമ്മിൽ പിണക്കത്തിലാണ് ഇപ്പോഴുള്ളത്. സേതുവിന്റെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ അറിയാൻ വേണ്ടി ദേവി പറഞ്ഞുവിട്ടിട്ടാണ് ശിവൻ സേതുവിന്റെ അടുത്ത് എത്തിയത്. അവിടെവച്ച് സേതുവിനെ ആക്രമിക്കാൻ ശ്രമിച്ച ആളെ ശിവൻ കയ്യേറ്റം ചെയ്ത് വലിയ തർക്കവും പിന്നീട് അടിയുമായി മാറുകയായിരുന്നു. എംഎൽഎയുടെ സഹോദരനെയായിരുന്നു ശിവൻ ഉപദ്രവിച്ചത്. ഈ കേസിന് പിറകെ വലിയ പ്രശ്നങ്ങളായിരുന്നു സാന്ത്വനം വീട്ടിൽ അരങ്ങേറിയത്.

പോലീസ് ശിവനെ വെറുതെ വിട്ടു, സേതുവിനെ മാത്രം അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടയ്ക്കുകയും ഉണ്ടായി. പോലീസ് സേതുവിനെ നന്നായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം പിറകിൽ തമ്പിയുടെ കൈകളുമുണ്ട്. തമ്പി ചില അടവുകൾ എടുത്തിട്ടാണ് സേതുവിനെ മാത്രം അറസ്റ്റ് ചെയ്യിപ്പിച്ചത്. സേതുവിനെ ഇറക്കാനുള്ള വക്കീലിനെ ജയന്തിക്ക് ഏർപ്പാടാക്കിക്കൊടുത്തതും ഇതേ തമ്പി തന്നെയാണ്. മുന്നും പിന്നും നോക്കാതെ ശിവൻ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് അഞ്ജലി പിണങ്ങിയത്. ഈ പിണക്കത്തിൽ വലിയ തർക്കങ്ങളും വീട്ടിൽ ഉയർന്നുവന്നിരുന്നു. ശിവൻ ഗുണ്ടായിസം

കാണിച്ച് നടക്കുന്നത് അഞ്ജലിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും, ഒരു നിമിഷം പോലും അഞ്ജലിയെക്കുറിച്ച് ശിവൻ ആലോചിച്ചിട്ടില്ല എന്നും വന്നുതീർന്നു. പിന്നീട് അഞ്ജലി വലിയ സങ്കടത്തിലായിരുന്നു. ഇരുവരുടെയും ഈ പിണക്കം മാറി രണ്ടുപേരും വീണ്ടും ഒന്നിക്കും എന്നുള്ള സൂചനയിലാണ് സാന്ത്വനം പരമ്പരയുടെ പ്രോമോ വീഡിയോ പുറത്തുവന്നത്. സ്നേഹമുള്ള സ്ഥലങ്ങളിൽ മാത്രമേ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുകയുള്ളൂ. അതുപോലെയാണ് ശിവാഞ്ജലിയുടെ പ്രണയവും. ഇവരുടെയും പിണക്കത്തിന് വിരാമമിട്ടുകൊണ്ട് രണ്ടുപേരും വീണ്ടും പ്രണയിച്ചു തുടങ്ങുകയാണ്. ഇനി അഞ്ജലിയുടെയും ശിവന്റെയും പ്രണയക

Rate this post