കൊടുത്ത കൊല്ലത്തും കിട്ടും.ഹരി ആണ് പൊളി.ശിവന്റെ പുതിയ ഐഡിയ വിജയിക്കുമോ?| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. ഇപ്പോഴിതാ സാന്ത്വനത്തിലെ പുതിയ കഥാമുഹൂർത്തങ്ങളാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. തമ്പി പുതിയ സൂപ്പർമാർക്കറ്റ് തുടങ്ങിയതോടെ കൃഷ്ണ സ്റ്റോറിന് അത് വലിയ അടിയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പിടിച്ചുനിൽക്കാൻ പുതിയ ആശയങ്ങൾ സ്വീകരിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല. ശിവനാണ് പുത്തൻ ഒരു

ആശയം സാന്ത്വനം വീട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹോം ഡെലിവറി തുടങ്ങുക വഴി കൂടുതൽ കസ്റ്റമേഴ്സിനെ സ്വന്തമാക്കാൻ കഴിയും എന്നാണ് ശിവൻ പറഞ്ഞുവെക്കുന്നത്. ശിവൻറെ ഈ ആശയം കേട്ട് ഹരിയും ബാലനും അതിലേക്ക് ശ്രദ്ധ കൊടുത്തിട്ടുണ്ട്. എന്തായാലും ഈ ആശയം ഗുണം ചെയ്യുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം അമ്മായിയച്ചനുള്ള പണികൾ തുടരുകയാണ് ഹരി. വീണ്ടും രാജേശ്വരിയെ വിളിച്ച് ചില വസ്തുതകൾ ഓർമിപ്പിക്കുകയാണ് ഹരി. അജ്ഞാതസന്ദേശം കേട്ട് രാജേശ്വരി വീണ്ടും

അങ്കലാപ്പിലാവുകയാണ്. മാത്രമല്ല വീണ്ടും ചോദ്യശരങ്ങളുമായി രാജേശ്വരി തമ്പിക്കരികിലേക്ക് എത്തിയേക്കും. ഒരു കാലത്ത് ശത്രുപക്ഷത്തുണ്ടായിരുന്ന രാജേശ്വരി ഇപ്പോൾ തമ്പിക്കെതിരെ സംസാരിച്ചു തുടങ്ങിയതോടെ പ്രേക്ഷകരുടെ പ്രിയകഥാപാത്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി തമ്പിയെയും അപ്പുവിനെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് സാന്ത്വനത്തിൽ മുഴുനീളം. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നിലവിലെ ട്രാക്ക് മാറ്റണം എന്ന അഭിപ്രായവുമുണ്ട്. എന്ത് തന്നെയായാലും മികച്ച

പ്രേക്ഷകപ്രതികരണങ്ങളോടെ മുന്നോട്ടുപോവുകയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. ചിപ്പിക്കൊപ്പം ഒരുപിടി മികച്ച താരങ്ങളും സാന്ത്വനത്തിൽ വേഷമിടുന്നു. രാജീവ്‌ പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, അച്ചു തുടങ്ങിയ താരങ്ങളും സാന്ത്വനത്തിൽ അഭിനയിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥയാണ് സാന്ത്വനം പറയുന്നത്. ഒപ്പം പ്രണയവും സൗഹൃദവുമെല്ലാം സാന്ത്വനം പരമ്പര പറഞ്ഞുവെക്കുന്നു.

Rate this post