അപ്പുവിനെ എരിപിരി കയറ്റാൻ പരദൂഷണം ജയന്തി ;അപ്പു വീണ്ടും അ പ കടകാരിയോ? പ്രൊമോ വൈറലാകുന്നു.| Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയ്ക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. സീരിയലിന്റെ ഓരോ എപ്പിസോഡും അത്യന്തം ആകാംക്ഷയോടെ തന്നെയാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞദിവസം സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് സാന്ത്വനം കടന്നുപോയത്. അപ്പുവിന്റെ പേരിൽ തമ്പി ആരംഭിച്ച പുതിയ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നടക്കാൻ പോകുന്നതും എന്നാൽ അന്നേദിവസം തന്നെ നെഞ്ചുവേദനയെ തുടർന്ന് ബാലനെ ഹരിയും ശിവനും ദേവിയും കൂടി ആശുപത്രിയിലാക്കുന്നതും പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോൾ സാന്ത്വനത്തിന്റെ

ഏറ്റവും പുതിയ പ്രൊമോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യത്തിലധികം പ്രശ്നങ്ങൾ എടുത്തു തലയിൽ വെച്ചാൽ നെഞ്ചുവേദന ഉണ്ടാകുമെന്ന് പറഞ്ഞ് ബാലനെ ശകാരിക്കുകയാണ് ഡോക്ടർ. അതുപോലെതന്നെ കൃത്യസമയത്ത് എത്തിയത് കൊണ്ടാണ് ഇപ്പോൾ ബാലന് ഇങ്ങനെ ഇരിക്കാൻ കഴിയുന്നതെന്നും ഡോക്ടർ പറയുന്നത് കേൾക്കാം. ഇത് കേട്ട് മുഖത്ത് അല്പം വിഷമം കലർന്നു നിൽക്കുകയാണ് ദേവി. അതേസമയം തന്നെ അപ്പുവിനെ സന്തോഷിപ്പിക്കാൻ വേണ്ടി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ കണ്ണനെയും ഹരിയേയും കുഴപ്പിക്കുന്ന കാര്യങ്ങളാണ് തമ്പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ കസ്റ്റമേഴ്സിനെ ഡിൽ ചെയ്തത് അപ്പു ആണെന്നും പറഞ്ഞ്

ഹരിയെ പിടിച്ച് കൗണ്ടറിൽ ഇരുത്തുന്ന തമ്പിയെയും ഇത് കണ്ട് അല്പം അസൂയയും കുശുമ്പും കലർന്ന മുഖത്തോടെ നിൽക്കുന്ന ജയന്തിയെയും കാണാം. നെഞ്ചുവേദന ബാലന്റെ തന്ത്രമായിരുന്നു എന്നും അതുകൊണ്ടാണ് ഉദ്ഘാടനത്തിന് മുൻപ് ഒരു നെഞ്ചുവേദന വരികയും അത് ഉദ്ഘാടനത്തിന് ശേഷം പോയി എന്ന് പറയുകയും ചെയ്യുന്നതെന്ന് ജയന്തി പറയുന്നു. ജയന്തിയുടെ വാക്കുകൾ സത്യമാണോ എന്ന് സംശയിച്ചു നിൽക്കുന്ന അപ്പുവിനെ

പ്രൊമോയിൽ കാണാം. അതേസമയം തന്നെ ബാലന് എന്തായി എന്നറിയാതെ വിഷമിച്ചിരിക്കുകയാണ് അഞ്ജലിയും അപ്പച്ചിയും അച്ചുവും. സാന്ത്വനം വീട്ടിലേക്ക് എത്തുന്ന ബാലുവിനെ മൂവരും ചേർന്ന് ഉമ്മറത്ത് കാത്തിരിക്കുകയായിരുന്നു. എന്നാൽ ബാലനെ ആശുപത്രിയിൽ എത്തിച്ചതോ ഒന്നുമറിയാതെ ബാലന്റെ അമ്മ അവർ വണ്ടിയിൽ നിന്നിറങ്ങുന്നത് കണ്ട് എന്താണ് സംഭവിച്ചതെന്ന് സംശയത്തോടെ നോക്കുകയാണ്.

4.8/5 - (105 votes)