അങ്ങനെ മിണ്ടാപ്പൂച്ച കലമുടച്ചു; കല്യാണിയാണ് ഗർഭിണിയെന്നു മനസിലാക്കി ശാരി.!! മൗനരാഗം പ്രേക്ഷകർക്കിതു ഇരട്ടി മധുരം .| Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയ്ക്ക് ഇന്ന് നിരവധി ആരാധകരാണുള്ളത്. വളരെ പെട്ടെന്ന് തന്നെ ടി ആർ പി റേറ്റിങ്ങിൽ മുൻപന്തിയിലേക്ക് എത്തുവാൻ മൗനരാഗം എന്ന പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസാരശേഷിയില്ലാത്ത കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കിരണിനേയും കല്യാണിയെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ഇടക്കാലത്ത് പരമ്പര

അല്പം മന്ദഗതിയിൽ ആയിരുന്നുവെങ്കിൽ പോലും ഇപ്പോൾ എന്റർടൈൻമെന്റ് ട്രാക്കിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സരയുവിന്‍റെയും മനുവിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്താൻ പോകുന്നു എന്നറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ശാരിയെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കണ്ടത്. ഒന്നര വർഷമായിട്ടും കിരണിനും കല്യാണിക്കും കുഞ്ഞുങ്ങളില്ല എന്ന് പറഞ്ഞ് അവരെ പരിഹസിക്കുകയും കുത്തുവാക്കുകൾ കൊണ്ട് വിഷമിപ്പിക്കുകയും ചെയ്യുവാൻ ശാരി ശ്രമിച്ചപ്പോൾ കിരണിന്റെയും

കല്യാണിയുടെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷമാണ് അവർക്ക് മറ്റുള്ളവരെ അറിയിക്കുവാനുള്ളത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ കല്യാണിയുടെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ ഉണ്ടെന്നാണ് ഡോക്ടർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല സംസാരിക്കാൻ കഴിയില്ലാത്തതുകൊണ്ട് തന്നെ കല്യാണിയുടെ ഒപ്പം എപ്പോഴും ഒരാൾ വേണമെന്നും വേദനയോ മറ്റോ ഉണ്ടായാൽ പറയാൻ കഴിയില്ലാത്തതുകൊണ്ട് കോംപ്ലിക്കേഷൻ ഉണ്ടാകാതെ നോക്കണം എന്നും ഡോക്ടർ കിരണിനോട് പറയുന്നുണ്ട്. ഇതിന് പിന്നാലെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്ന ഇരുവരെയും കാണാം.

അതേസമയം തന്നെ കിരണിനോട് ഈ വിവരം ആദ്യം അറിയേണ്ടത് കിരണിന്റെ അമ്മയല്ലേ എന്ന് ചോദിക്കുന്ന വല്യമ്മയേയും കല്യാണിയുടെ ഒപ്പം എപ്പോഴും താൻ ഉണ്ടാകും എന്ന് പറയുന്ന സോണിയെയും ഏറ്റവും പുതിയ പ്രമോയിൽ കാണാം. തൻറെ ബുദ്ധിമുട്ടുകളിൽ ഒപ്പം നിന്നത് കല്യാണിയാണെന്നും അതുകൊണ്ടുതന്നെ കല്യാണിക്ക് എപ്പോഴും തുണയായി താൻ ഉണ്ടാകുമെന്നുമാണ് സോണി പറയുന്നത്. ആ സാഹചര്യത്തിലും ഇവരുടെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം നടന്നു എന്ന് വിശ്വസിക്കാൻ കഴിയാതെ ഓരോന്ന് പറയുകയാണ് ശാരി.

Rate this post