സിനിമ നടിയായി വിലസാൻ അപർണ ; അഞ്ചു ഇനി അപ്പുവിന്റെ വാല്യക്കാരി ..വീണ്ടും തമ്പിയുടെ കളികൾ.|Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബകഥ പറയുന്ന പരമ്പരയായ സാന്ത്വനം. ഇപ്പോൾ പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത് സംഭവബഹുലമായ ചില നർമമുഹൂർത്തങ്ങളാണ്. തമ്പി പുതുതായി തുടങ്ങിയ അപർണ സൂപ്പർ മാർക്കറ്റിന്റെ പരസ്യത്തിൽ അഭിനയിക്കാൻ അപ്പുവിനെ തീരുമാനിച്ച വാർത്തയാണ് കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

വളരെ രസകരമായിട്ടുള്ള നിമിഷങ്ങളാണ്. അപർണ സ്റ്റോർസിന്റെ പരസ്യചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന് ഭർത്താവെന്ന നിലയിൽ ഹരിക്ക് എതിർപ്പുണ്ടായിട്ടും ഗർഭിണി ആണെന്നുള്ള ഒരു പരിഗണനവെച്ചുകൊണ്ട് ഹരി അപർണയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയാണ് ചെയ്തത്. ഇപ്പോൾ പരമ്പരയിൽ പ്രേക്ഷകർ കാണാൻ പോകുന്നത് കണ്ണനിൽ നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങളെല്ലാം പഠിച്ച് അഭിനയരംഗത്തേക്ക് ഇറങ്ങാൻ പോകുന്ന അപർണയെയാണ്.

സിനിമാനടിമാരെ പോലെ മേക്കപ്പ് ഇടാൻ വേണ്ടി അപർണ ഹരിയെക്കൊണ്ട് മേക്കപ്പ് സാധനങ്ങൾ എല്ലാം വാങ്ങിപ്പിക്കുകയും രാവിലെ എണീറ്റ് മേക്കപ്പിട്ട് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അഞ്ജലിയെയും കൂട്ടി പോകാൻ ഒരുങ്ങുകയും ചെയ്യുന്നത് ഈ വരുന്ന എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാം. അമ്മയിൽ നിന്നും അനുഗ്രഹം വാങ്ങി തന്റെ ആദ്യഷൂട്ടിങ്ങിനു വേണ്ടി അപർണ ഒരുങ്ങിയിറങ്ങുമ്പോൾ അപർണയുടെ അഭിനയം എങ്ങനെ ഉണ്ടാകുമെന്നുള്ള ആകാംക്ഷയിലാണ്

സാന്ത്വനം കുടുംബത്തിലുള്ള എല്ലാവരും. കണ്ണനിൽ നിന്നും ക്ലാസുകൾ എല്ലാം നേടിയതുകൊണ്ട് തന്നെ അപർണയ്ക്ക് ഒരു ആത്മവിശ്വാസം ഉണ്ട്. ഈ ആത്മവിശ്വാസം എന്താകും എന്നുള്ളത് പ്രേക്ഷകർ കാത്തിരുന്നുകാണേണ്ട കാഴ്ചയാണ്. പരമ്പരയുടെ ഈ എപ്പിസോഡുകളിൽ മലയാളികൾ കാണാനിരിക്കുന്നത് വളരെയധികം രസകരമായ നിമിഷങ്ങളാണ്. വലിയ വലിയ പ്രശ്നങ്ങളിൽ നിന്നും ചില നർമ്മമുഹൂർത്തങ്ങളിലേക്ക് സാന്ത്വനം പരമ്പരയുടെ കഥ ഇപ്പോൾ വഴി മാറിയിരിക്കുകയാണ്. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് അപർണയുടെ ആ അസൽ അഭിനയം കാണാനാണ്.

Rate this post