മൗനരാഗം കല്യാണിക്ക് ശബ്ദം തിരിച്ച് കിട്ടുന്നു ; കിരൺ കല്യാണി പ്രണയ നിമിഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിപ്പിലാണ് .|Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ ഇനി സന്തോഷങ്ങളുടെ നാളുകളാണ് വരാൻ പോകുന്നത്. കഥയിലെ നായികയായ കല്യാണി സംസാരിച്ചുതുടങ്ങുകയാണ്. പ്രകാശന്റെ ക്രൂരതകൾ ഒപ്പം ജന്മനാ സംസാരശേഷിയും ഇല്ലാത്ത കല്യാണിക്ക് ഇനി പതിയെ സംസാരിച്ചുതുടങ്ങാം എന്നുള്ള ഘട്ടത്തിലാണ് പരമ്പര ഇപ്പോൾ ഉള്ളത്. പരമ്പരയിൽ ഇതുവരെ സംസാരിക്കാതെയിരുന്ന കല്യാണി ഒന്ന് സംസാരിക്കുന്നത് കാണാനാണ് മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ആകാംക്ഷയോടെ ഇത്രയും കാലം

കാത്തിരുന്നത്. കല്യാണിയുടെ ഓപ്പറേഷൻ നടത്താനുള്ള പണം കിരണിന്റെ അമ്മ രൂപ കൊടുക്കുമെന്ന് പറയുകയും മകളെയും മകനെയും മരുമകളെയും സ്വീകരിച്ച് വീണ്ടും സ്നേഹത്തോടെ ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നത് ഈ വരുന്ന എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. രാഹുലിന്റെയും ശാരിയുടെയും സരയുവിന്‍റെയും മനോഹറിന്റെയുമെല്ലാം ചതി മനസ്സിലാക്കിയ രൂപ സ്വയം അവരിൽ നിന്നും അകന്നുമാറി തന്റെ മക്കളുടെ സ്നേഹത്തെ തിരിച്ചറിഞ്ഞ ഈ നിമിഷം പ്രേക്ഷകർക്കെല്ലാവർക്കും

വളരെ ഇഷ്ടമായിട്ടുണ്ട്. കല്യാണിയെ സ്നേഹിക്കാത്ത രൂപ ഇപ്പോൾ കല്യാണിയെ സ്നേഹിച്ചുതുടങ്ങുകയാണ്. പണ്ട് വിക്രത്തിന്റെ ഓപ്പറേഷനുവേണ്ടി ഹോസ്പിറ്റലിൽ അടച്ച ആ ഒന്നേകാൽ കോടി രൂപ കൊണ്ട് എന്റെ മരുമകളുടെ ശബ്ദം തിരിച്ചു കിട്ടാൻ വേണ്ടിയുള്ള ഓപ്പറേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് രൂപ. ഈ ഓപ്പറേഷൻ കഴിയുന്നതോടുകൂടി കല്യാണിക്ക് പൂർണ്ണമായും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ

പറയുന്നത്. കല്യാണിയുടെ ഓപ്പറേഷൻ കഴിഞ്ഞ് കല്യാണി ഒന്ന് സംസാരിച്ചുകാണാനും കല്യാണിയുടെ ശബ്ദം കേൾക്കാനും കാത്തിരിക്കുകയാണ് എല്ലാ പ്രേക്ഷകരും ഇപ്പോൾ. ഇനി പ്രകാശന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം എന്തായിരിക്കും എന്നുള്ളത് ഒരു വലിയ ചോദ്യമാണ്. തന്റെ മകൻ ശബ്ദമില്ലാതെ ജീവിക്കുമ്പോൾ തനിക്ക് ഇഷ്ടമില്ലാത്ത കല്യാണി ശബ്ദം നേടുന്നത് പ്രകാശന് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഇതിന്റെ പേരിൽ ഇനി പരമ്പരയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും എന്നുള്ളതും പ്രേക്ഷകർ കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്.

Rate this post