അപ്പുവിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി.!! ഹരിയുടെ കമ്പനി തകർന്നു തരിപ്പണമാകുന്നു; പുതിയ ലക്ഷ്യവുമായി അംബിക അപ്പച്ചി വീണ്ടും.!! | Santhwanam Today Episode December 4

Santhwanam Today Episode December 4 : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഈ കഴിഞ്ഞ ആഴ്ച ദേവൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചർച്ചകളായിരുന്നു. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ അംബിക വന്ന് പിറന്നാൾ ആഘോഷം അമരാവതിയിൽ നടത്തേണ്ടതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ദേവൂട്ടിക്ക് പിറന്നാൾ സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിക്കുകയാണ് അംബിക.

എനിക്ക് പിറന്നാൾ സമ്മാനങ്ങൾ ഇവിടെയുള്ള എല്ലാവരും തരുമെന്ന് പറയുകയാണ് ദേവൂട്ടി. ദേവി പിന്നീട് ദേവൂട്ടിയോട് ഇനി മുത്തശ്ശിയും മുത്തശ്ശനും കൂടി എല്ലാത്തിനും സമ്മാനങ്ങൾ തരുമെന്ന് പറയുകയാണ്. അംബിക പോയ ശേഷം ദേവി ദേവൂട്ടിയോട് അമ്മ എന്താണ് സമ്മാനം തരേണ്ടതെന്ന് ചോദിച്ചപ്പോൾ, ഞാൻ പിറന്നാൾ ദിവസം പറയാമെന്ന് പറയുകയാണ് ദേവൂട്ടി.

രാത്രിയായപ്പോൾ എല്ലാവരും ഹാളിലിരുന്ന് സംസാരത്തിലായിരുന്നു. അപ്പോഴാണ് ഹരിയുടെ ബിസിനസ് കാര്യത്തെക്കുറിച്ചുള്ളത് അപ്പു ബാലേട്ടനോട് പറയുന്നത്. ഹരിയുടെ ഉൽസാഹമില്ലായ്മയാണ് ബിസിനസ് ഉയരാതിരിക്കാൻ കാരണമെന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് ഹരികയറി വരുന്നത്. പിന്നീട് ഹരിയുടെ ബിസിനസിൻ്റെ കാര്യം അപ്പു തന്നെ പറയുകയായിരുന്നു. അങ്ങനെ രണ്ട് പേരും തമ്മിൽ വഴക്കിടുകയായിരുന്നു. പിന്നീട് അപ്പു ദേഷ്യത്തോടെ റൂമിൽ പോയ ശേഷം ഹരിയുമായി വലിയ വഴക്കായിരുന്നു.

ഹരിയുടെ ബിസിനസ് ഉയരാത്തതിന് കാരണം ഹരിയുടെ ശ്രദ്ധക്കുറവ് തന്നെയാണെന്നു പറഞ്ഞും, വിദ്യാഭ്യാസം കുറഞ്ഞ ശിവൻ്റെ ബിസിനസും, എൻ്റെ ഡാഡിയുടെ ബിസിനസ് ഉയരാൻ കാരണം അവരുടെ കഴിവു തന്നെയാണെന്നും പറഞ്ഞു കുറ്റപ്പെടുത്തുകയായിരുന്നു. പിന്നീട് രണ്ടു പേരും കൂട്ട വഴക്കായിരുന്നു. പിന്നീട് ദേഷ്യത്തിൽ ഹരി പോയപ്പോൾ, അപ്പുവിനോട് ദേവൂട്ടി ഡാഡിയെ എന്തിനാണ് വഴക്കു പറയുന്നതെന്ന് പറയുകയാണ്.

അച്ഛനെ വഴക്കു പറഞ്ഞതിന് കരഞ്ഞുകൊണ്ട് ദേവിയുടെ അടുത്ത് പോവുകയായിരുന്നു ദേവൂട്ടി. അപ്പോഴാണ് അപ്പു ഹരിയുടെ ജോലിയുടെ ആവശ്യത്തിനായി അപ്പുവിന് അറിയാവുന്ന മാനേജറുമായി സംസാരിക്കുന്നത്. നാളെ ഹരിയോട് ഇൻ്റർവ്യൂവിന് അറ്റൻഡ് ചെയ്യാൻ പറയുന്നു. ആ കാര്യം ഹരി റൂമിൽ വന്നപ്പോൾ പറഞ്ഞപ്പോൾ അപ്പുവിനോട് വലിയ ബഹുമാനം തോന്നുകയാണ് ഹരിയ്ക്ക്. എന്നോട് വഴക്കു കൂടിയാലും എൻ്റെ കാര്യങ്ങൾക്ക് നീ ഇത്രയധികം ശ്രദ്ധ കൊടുക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് പറയുകയാണ് ഹരി. അങ്ങനെ രണ്ടു പേരും തമ്മിലുള്ള വഴക്കൊക്കെ മാറി നാളത്തെ ഇൻറർവ്യൂവിന് പോവാൻ ഞാൻ തയ്യാറാണെന്ന് ഹരി പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post