സുമിത്രയെ സിദ്ധുവിന്റെ കൈകളിലേല്പിച്ചു രോഹിത് പോയതെങ്ങോട്ട്? സുമിത്രയുടെ ശിഷ്ടകാലം കണ്ണീരിൽ കുതിർന്നുവോ? | Kudumbavilakku Today December 4

Kudumbavilakku Today December 4 : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നതിൽ റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിന്ന പരമ്പര ആയിരുന്നു മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ കുടുംബവിളക്ക്. നിരവധി സീനിയർ കഥാപാത്രങ്ങളെ ഒന്നിപ്പിച്ച പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയായിരുന്നു പുറത്തുവന്നത്. വളരെ നാളുകൾക്ക് ശേഷം

മീരാ വാസുദേവ് സിനിമയിൽ നിന്നും പറിച്ച് മാറ്റപ്പെട്ട മിനിസ്ക്രീൻ പരമ്പര കൂടിയായിരുന്നു കുടുംബവിളക്ക്. എന്നാൽ ആളുകളെ ഏറെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത പരമ്പര അവസാനിക്കുന്നു എന്ന പ്രോമോ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ പരമ്പരയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന സൂചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആയിരം എപ്പിസോഡുകൾ

പൂർത്തിയാക്കിയ പരമ്പര ഇപ്പോൾ രണ്ടാം ഭാഗത്തിലേക്ക് കടക്കുന്ന പുതിയ പ്രമോ വീഡിയോ ഏഷ്യാനെറ്റ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. വേറിട്ട മുഖഭാവത്തിലാണ് സുമിത്ര പുതിയ പ്രോമോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം കൊണ്ട് ചുളുവേറ്റ മുഖവും അവശയായുമാണ് സുമിത്രയെ പുതിയ പ്രമോയിൽ കാണാൻ കഴിയുന്നത്. അതേസമയം തന്നെ നല്ല രീതിയിൽ ബിസിനസുമായി മുന്നോട്ടു

പോയിക്കൊണ്ടിരുന്ന സുമിത്രയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകർക്കും ഉണ്ടാകുന്നുണ്ട്. സുമത്രയെ മാത്രമല്ല, പരമ്പരയിലെ മറ്റു കഥാപാത്രങ്ങളെയും പുതിയ പ്രമോയിൽ കാണുന്നുണ്ട്. സുമിത്രയും രോഹിത്തും ഒന്നിച്ച് ഒരു യാത്ര പുറപ്പെടുന്നത് കാണിച്ച അവസാനിച്ച ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ പ്രോമോ വീഡിയോ പ്രത്യക്ഷപ്പെടുമ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാൻ ആളുകൾക്ക് ആകാംഷ ഏറെയാണ്. അതേസമയം തന്നെ സുമിത്രയുടെ മക്കളൊക്കെ എവിടെയെന്നും സരസ്വതി അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയും ഒക്കെ പ്രോമോ വീഡിയോയിൽ ചെറു സൂചനകൾ ആയി കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പുതിയ കഥാഗതിയിലൂടെയും കഥാ മുഹൂർത്തങ്ങളിലൂടെയും ആയിരിക്കും കുടുംബവിളക്ക് ഇനി കടന്നുപോവുക എന്നും പ്രേക്ഷകർ അനുമാനിക്കുന്നു. ഡിസംബർ 4 മുതൽ രാത്രി 10 മണിക്ക് കുടുംബവിളക്കിന്റെ രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യും എന്നാണ് പുതിയ പ്രമോ വീഡിയോയിൽ അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്.

Rate this post