സാന്ത്വനം വീട്ടിലേക്കു പുതിയ അതിഥി.!! ശിവന്റെ നേട്ടത്തിൽ അസൂയയുമായി അപ്പു.!! | Santhwanam Today December 8
Santhwanam Today December 8 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ കൃഷ്ണസ്റ്റോർസിൽ ഓടി വന്ന് ബാലേട്ടനെ വിളിച്ച് കൊണ്ട് പോകുന്നതായിരുന്നു. ഉടൻ തന്നെ പോയത് കാർ ഷോറൂമിലേക്ക് ആയിരുന്നു.
അവിടെ എത്തി കാർ വാങ്ങി ബാലനും ശിവനും കൂടി സാന്ത്വനത്തിലേക്ക് പുറപ്പെട്ടു. ദേവി പുറത്തേക്ക് വരുമ്പോൾ ഒരു ചുവപ്പ് കാർ വരുന്നത് കണ്ട് ഞെട്ടി നോക്കുകയാണ്. ആരാണാവോ വരുന്നത്. കാർ മുറ്റത്ത് നിർത്തിയപ്പോൾ അതിൽ നിന്നും ബാലനും ശിവനും ഇറങ്ങി വരികയായിരുന്നു. ഇത് കണ്ട് മുറ്റത്തിറങ്ങിയ ദേവി ഇതാരുടെ കാറാണെന്ന് ചോദിക്കുന്നു. അപ്പോഴാണ് ഇത് ശിവൻ എടുത്ത കാറാണെന്ന് ബാലൻ പറയുന്നത്. ഇത് കണ്ട് അപ്പുവും അഞ്ജുവും വരികയാണ്.
ഇതാരാ കാർ വാങ്ങിയത്. ശിവനാണെന്ന് ബാലൻ പറഞ്ഞപ്പോൾ അപ്പുവും അഞ്ജുവും ശിവനെ അഭിനന്ദിക്കുകയാണ്. അപ്പോഴാണ് ഹരിവരുന്നത്. ടെൻഷനടിച്ച് ബൈക്കിൽ നിന്നിറങ്ങിയ ഹരി ശിവനോട് എന്താ സംഭവിച്ചതെന്ന് ചോദിക്കുന്നു. ഒന്നും സംഭവിച്ചില്ലെന്നും ശിവൻ പുതിയ കാറുമായി വന്നതാണെന്നും പറയുകയാണ് ദേവി. ആണോടാ, അഭിനന്ദനങ്ങൾ. എന്നാലും നീ എന്നെ വിളിച്ചില്ലല്ലോ എന്ന് പറഞ്ഞപ്പോൾ, ഹരിയേട്ടനും സസ്പെൻസ് വീട്ടിൽ നിന്ന് പൊളിക്കാമെന്ന് വിചാരിച്ചാണെന്ന് ശിവൻ പറയുന്നു. പിന്നീട് എല്ലാവരും അകത്ത് കയറി പോയി.
അപ്പുവും ഹരിയും റൂമിൽ നിന്നും ശിവൻകാറുവാങ്ങിയ കാര്യം പറയുകയും, പിന്നീട് അപ്പു ശിവന് ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് പറയുകയുമായിരുന്നു. ഇനി ശിവൻ ബെഡ് ചെറുതാണെന്ന് പറഞ്ഞ് അത് മാറ്റാനും സാധ്യതയുണ്ടെന്ന് പറയുകയാണ് അപ്പു. അത് നല്ല കാര്യമാണല്ലോ എന്ന് പറഞ്ഞപ്പോൾ, നമുക്ക് കുഞ്ഞ് ജനിച്ചിട്ട് 5 വർഷമായിട്ടും നിനക്ക് ഇന്നു വരെ തോന്നിയില്ലല്ലോ എന്നു പറയുകയാണ് അപ്പു. അങ്ങനെ പലതും പറഞ്ഞ് രണ്ടു പേരും വഴക്കായി. അപ്പോഴാണ് ദേവൂട്ടി സ്കൂളിൽ നിന്നും വരുന്നത്. പുതിയ കാർ കണ്ട് ദേവൂട്ടിക്ക് സന്തോഷമായി. രാത്രി എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും കാറിൻ്റെ കാര്യം തന്നെയാണ് സംസാരിക്കുന്നത്. പിറ്റേ ദിവസം രാവിലെ തനിക്ക് കാറിൽ സ്കൂളിൽ പോകണമെന്ന് പറയുകയാണ് ദേവൂട്ടി. അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.