തമ്പി എന്ന ചെകുത്താനെ തിരിച്ചടിയായി ഹരി.!! ദേവിയുടെ അഹങ്കാരം തീർത്തുകൊടുത്ത് ബാലൻ.!! | Santhwanam Today December 2
Santhwanam Today December 2 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി കുഞ്ഞാവ യുടെ ചിത്രം വരച്ച് അഞ്ജലിയെ കാണിക്കുന്നതായിരുന്നു. വളരെ സന്തോഷത്തിലായ അഞ്ജലി ദേവൂട്ടിയെ കെട്ടിപ്പിടിക്കുകയായിരുന്നു. അമരാവതിയിൽ തമ്പി ദേവൂട്ടിയുടെ
പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ സന്തോഷത്തിലാണ്. അംബികയോട് തമ്പി ദേവൂട്ടിയുടെ പിറന്നാൾ ആഘോഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്ന് ബർത്ത്ഡേ ആഘോഷിക്കുമെന്ന കാര്യം ഉറപ്പിക്കേണ്ടെന്നും, ബാലൻ എന്ത് പറയുമെന്നറിയില്ലെന്നും പറയുകയാണ് അംബിക. അങ്ങനെയെങ്കിൽ നീ ഇന്നു കൂടി സാന്ത്വനത്തിൽ പോയി ഉറപ്പ് വരുത്തിയിട്ട് വരു. അപ്പോൾ സാന്ത്വനത്തിൽ ദേവൂട്ടി വിഷമിച്ചിരിക്കുകയാണ്. ഇത് കണ്ട്
ദേവിമോള് എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അന്വേഷിക്കുകയാണ്. വല്യാൻ്റി വന്നപ്പോൾ ചെറിയമ്മയുടെ കുഞ്ഞാവ വന്നാൽ എന്നോട് ആർക്കും സ്നേഹമുണ്ടാവില്ലെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത് കേട്ട് ദേവിയും അഞ്ജുവും ഞെട്ടിപ്പോയി. അപ്പോൾ ദേവി ആരു വന്നാലും നമ്മുടെ ദേവൂട്ടിയോടുള്ള സ്നേഹത്തിന് ഒരു കുറവുമുണ്ടാവില്ലെന്ന് പറയുകയായിരുന്നു. അത് കേട്ടപ്പോൾ ദേവൂട്ടിക്ക് സന്തോഷമായി. അപ്പോഴാണ് അംബിക വരുന്നത്. അപ്പുവിനോട് ദേവൂട്ടിയുടെ പിറന്നാൾ ആഘോഷം
ഗംഭീരമായി ആഘോഷിക്കാനാണ് ഡാഡിയുടെ തീരുമാനമെന്ന് വീണ്ടും പറയുകയാണ് അംബിക. ഇത് കേട്ട അപ്പു, ഇവിടെയുള്ളവർ എന്തു പറയുമെന്ന് അറിയില്ലെന്നും, കട കത്തിപ്പോയതും ,അമ്മയുടെ മ ര ണമൊന്നും ഇവർക്ക് മറക്കാൻ പറ്റുന്നില്ലെന്നും പറയുകയാണ് അപ്പു. ഞാൻ പറഞ്ഞു നോക്കാമെന്ന് പറഞ്ഞപ്പോൾ അംബികയ്ക്ക് ആശ്വാസമായി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ബാലേട്ടൻ കടയിൽ നിന്ന് വരുന്നത്. വിശേഷങ്ങളൊക്കെ ചോദിച്ചപ്പോൾ ഇന്ന് അപ്പുവിൻ്റെ മമ്മി വന്നിരുന്നുവെന്നും, ദേവൂട്ടിയുടെ പിറന്നാൾ ആഘോഷം അമരാവതിയിൽ വച്ച് നടത്താനാണ് അവർ വീണ്ടും പറഞ്ഞതെന്നും പറയുകയാണ് ദേവി. അവർ ആഘോഷിച്ചോട്ടെ, എന്ന് ബാലൻ പറഞ്ഞപ്പോൾ, നമ്മൾ കൂടി പോവണ്ടേ എന്ന് പറയുകയാണ് ദേവി. ഇത് കേട്ടപ്പോൾ ബാലേട്ടന് ദേഷ്യം വന്നു.
അവർ പോവുന്നെങ്കിൽ പോവട്ടെ, പക്ഷേ ഞാനും നീയുമൊന്നും പോവുന്നില്ലെന്നും, ബാലൻ പറഞ്ഞു. അഞ്ചു വർഷം മുൻപ് നടന്നതൊന്നും നമ്മൾ മറക്കില്ലെന്നും പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ പോവുകയാണ് ബാലൻ. അപ്പോഴാണ് ഹരിവരുന്നത്. ഹരിയോട് അപ്പു മമ്മി വന്നിരുന്നുവെന്നും, ദേവൂട്ടിയുടെ പിറന്നാൾ അവിടെ ആഘോഷിക്കുന്ന കാര്യവും, ഡാഡി എല്ലാം ബുക്ക് ചെയ്തുവെന്നും പറഞ്ഞപ്പോൾ, നിൻ്റെ ഡാഡിയോട് ആരാണ് പറഞ്ഞത് ഇങ്ങനെയൊക്കെ ചെയ്യാൻ, എൻ്റെ മോളുടെ പിറന്നാൾ ഞാൻ ആഘോഷിക്കുമെന്നും പറയുകയാണ് ഹരി. നീ ഒറ്റയ്ക്ക് നിൻ്റെ പൈസ കൊണ്ട് ആഘോഷിക്കുമോ എന്ന് ചോദിക്കുകയാണ് അപ്പു. സാധാരണക്കാരൻ്റെ മകളായ ദേവൂട്ടിയുടെ പിറന്നാൾ ഞാൻ ഒറ്റയ്ക്ക് ആഘോഷിക്കുമെന്ന് പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ പോവുകയാണ് ഹരി. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.