വർഷങ്ങളുടെ കാത്തിരിപ്പിന്റെ ഫലം.!! സാന്ത്വനം അപ്പുക്കിളിയുടെ പുതിയ വിശേഷം; ആശംസകളോടെ ആരാധകരും.!! | Santhwanam Raksha Raj Happy News

Santhwanam Raksha Raj Happy News : മലയാളി മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരമാണ് രക്ഷ രാജ്. ലോലി പോപ്പ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത് പിന്നീട് നിരവധി സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു എങ്കിലും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് സ്വാന്തനം സീരിലിലെ അപർണ്ണ എന്ന കഥാപാത്രത്തിലൂടെയാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയിൽ ഒന്നാമതാണ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പരമ്പര .2020 സെപ്തംബർ 21 ന് ആരംഭിച്ച പരമ്പര ഇപ്പൊഴും വിജയകരമായി പര്യടനം തുടരുകയാണ്. ഒരു കൂട്ട്കുടുംബത്തിന്റെ കഥയാണ് സീരിയൽ പറയുന്നത്. നാല് സഹോദരന്മാരും അവരുടെ ഭാര്യമാരും അമ്മയും എല്ലാം അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ നടക്കുന്ന സംഘർഷിതാവസ്ഥകളും പരസപര

സ്നേഹത്തിലൂടെ എല്ലാ പ്രതുസന്ധികളെയും തരണം ചെയ്യുന്ന കഥാപാത്രങ്ങളും എല്ലാം ആണ് സീരിയലിന്റെ പ്രധാന ഇതിവൃത്തം. ചിപ്പിയാണ് പറമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിപ്പിയുടെ ഭർത്താവ് കുടുംബനാഥനും കഥയിലെ മറ്റൊരു കേന്ദ്ര കഥാപാത്രവുമായ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജീവ്‌ പരമേശ്വർ ആണ്.ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം ബാലന്റെ ഭാര്യയായ ദേവിയുടേതാണ്. ബാലന്റെ സഹോദരൻ ഹരിയുടെ ഭാര്യയുടെ കഥാപാത്രമായ അപർണ്ണയായാണ് രക്ഷ രാജ് എത്തുന്നത്. അപ്പു എന്നാണ് എല്ലാവരും അപർണയെ വിളിക്കുന്നത് അത് കൊണ്ട് തന്നെ ആരാധകർക്കിടയിലും രക്ഷ അറിയപ്പെടുന്നത് അപ്പു എന്ന് തന്നെയാണ്.

സീരിയലിനു പുറത്തും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇതിലെ താരങ്ങളെല്ലാം. ഈയടുത്താണ് സ്വാന്തനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന താരങ്ങളെ എല്ലാം ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു ആ മ രണം. ഇപോഴിതാ ഓൾ ഇന്ത്യൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദൃശ്യ മാധ്യമ പുരസ്‌കാര ചടങ്ങിൽ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. അതി സുന്ദരി ആയാണ് താരം അവാർഡ് സ്വന്തമാക്കാൻ എത്തിയത്. തന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി പറഞ്ഞു കൊണ്ട് രക്ഷ തന്നെയാണ് അവാർഡ് വാങ്ങുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്

Rate this post