ഹരിയെ തേടി ആ സന്തോഷവാർത്ത എത്തുമ്പോൾ.!! | Santhwanam Today December 19

Santhwanam Today December 19 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കൃഷ്ണ സ്റ്റോർസിൽ മനോഹരേട്ടൻ വന്ന് പലതും സംസാരിക്കുന്നതായിരുന്നു. ദേവൂട്ടിയുടെ പിറന്നാൾ അവിടെ ആഘോഷിക്കാൻ പോയതും, നടന്ന കാര്യങ്ങളൊക്കെ ഹരി പറയുകയായിരുന്നു. അപ്പോഴാണ് സാന്ത്വനത്തിൽ

ജയന്തി വരുന്നത്. വീട്ടിൽ ആരെയും കാണാത്തതിനാൽ പെട്ടെന്ന് തന്നെ അകത്ത് കയറി നോക്കുമ്പോൾ അഞ്ജു ക്ഷീണിച്ചു കിടക്കുന്നതാണ് കാണുന്നത്. ഇത് കണ്ട് വലിയ പ്രകടനമാണ് ജയന്തി നടത്തുന്നത്. നിന്നെ ഒറ്റയ്ക്കിട്ട് എല്ലാവരും എവിടെ പോയെന്ന് ചോദിക്കുകയാണ് ജയന്തി. ദേവിയേടത്തി പിടിഎ മീറ്റിങ്ങിന് പോയെന്നും, ഇവിടെ അപ്പുവുണ്ടെന്നും പറയുകയാണ്. ഉടൻ തന്നെ അപ്പുവിനെ കാണാൻ പോകുമ്പോൾ, ഇപ്പോൾ നിങ്ങൾ പോവേണ്ടെന്ന്

പറയുകയാണ് അഞ്ജു. നിങ്ങൾ തമ്മിലടിപ്പിക്കാൻ പോവേണ്ടെന്ന് പറയുകയാണ് അഞ്ജു. ഞാൻ ഒന്നും പറയില്ലെന്നും, അപ്പുവിനെയൊന്ന് കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ജയന്തി അപ്പുവിൻ്റെ റൂമിൽ പോയി ഡോർ തുറന്നപ്പോൾ, അപ്പു ജയന്തിയെ ആട്ടി പുറത്താക്കുകയായിരുന്നു. മുന്നോട്ട് വച്ച കാൽ പിറകോട്ട് വച്ച് പോയ്ക്കോയെന്ന് പറയുകയാണ്. പോകാനിറങ്ങുമ്പോഴാണ് ദേവി വരുന്നത്. പിന്നീട് ദേവിയോട് അഞ്ജുവിന് സുഖമില്ലാത്തപ്പോൾ നീ എന്തിനാണ് മീറ്റിംങ്ങിന് പോയതെന്നും, നിനക്ക് നോക്കാൻ പറ്റില്ലെങ്കിൽ അവളെ അപ്പച്ചിയുടെ

വീട്ടിലേക്ക് അയച്ചുകൂടേയെന്ന് പറയുകയാണ് ജയന്തി. അങ്ങനെ ദേവിയോട് പറഞ്ഞ് ജയന്തി പോയി. ആകെ വിഷമത്തിലായ ദേവി ഉടൻ തന്നെ അഞ്ജുവിൻ്റെ റൂമിലേയ്ക്ക് പോയി. നിനക്കിപ്പോൾ എന്തുണ്ടെന്നും, നിനക്ക് ഞാൻ ജ്യൂസാക്കി തരാമെന്ന് പറഞ്ഞ്, ജ്യൂസുമായി വരികയാണ്. പിന്നീട് അഞ്ജുവിനോട് നിനക്ക് നിൻ്റെ വീട്ടിൽ പോവണമെന്ന് തോന്നുന്നുണ്ടോയെന്ന് ചോദിക്കുകയാണ് ദേവി. ജയന്തിയേടത്തി വല്ലതും പറഞ്ഞു കാണുമെന്ന് ചോദിക്കുകയാണ് അഞ്ജു. അവർ ഇങ്ങനെയൊക്കെ പറയുമെന്നും, ജയന്തിയേടത്തിക്ക് അവരുടെ

സ്വഭാവമറിയില്ലേ തുടങ്ങി പലതും രണ്ടു പേരും പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് അപ്പുവിന് ഒരു കൊറിയർ വരുന്നത്. അപ്പു അത് വാങ്ങി കൊറിയർ തുറന്നു നോക്കിയപ്പോൾ, അത് ഹരിയ്ക്കുള്ള ഒരു ജോലിയുടെ ഇൻറർവ്യൂവിൻ്റെ ലെറ്ററായിരുന്നു,. വളരെ സന്തോഷത്തിൽ ഈ വിവരം അറിയിക്കാൻ വേണ്ടി അപ്പു ഹരിയെ വിളിക്കുന്നു. ഇപ്പോൾ നീ ഒന്ന് വീട് വരെ വരുമോ എന്ന് ചോദിക്കുകയാണ് അപ്പു. ഇപ്പോൾ വരാൻ പറ്റില്ലെന്നും, പിന്നെ വരാമെന്ന് പറഞ്ഞ് ഹരി ഫോൺ വയ്ക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post