പ്രകാശന്റെ മുന്നിൽവച്ച് വിക്രത്തിന്റെ മുഖമടിച്ചു പൊട്ടിച്ചു കല്യാണി.!! | Mounaragam Today December 19

Mounaragam Today December 19 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ മൗനരാഗം കഴിഞ്ഞ മൂന്ന് വർഷത്തോളമായി കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ കല്യാണിയും കിരണും ദീപയും കൂടി രതീഷിൻ്റെ വീട്ടിൽ വരികയായിരുന്നു. കണ്ട മാത്രയിൽ പ്രകാശനും,മൂങ്ങയും, വിക്രമും കൂടി ആകെ ഭ്രാന്ത്

പിടിച്ച അവസ്ഥയിലായിരുന്നു. പ്രകാശൻ കല്യാണിയെ കുത്തുവാക്കുകൾ പറയുകയായിരുന്നു. ഉടൻ തന്നെ രതീഷ് അവരെ വിളിച്ച് അകത്ത് കയറ്റി സ്വീകരിക്കുകയും, പിറകെ വന്ന് കാദംബരി എല്ലാവരെയും അകത്തേക്ക് കൂട്ടികൊണ്ടു പോവുകയും ചെയ്തു. ഇതൊക്കെ കണ്ട് പ്രകാശൻ ഇതൊന്നും കാണാൻ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് മൂങ്ങ കിരണിനോട് ചോദിക്കുന്നത്, എത്ര പണം ചിലവാക്കിയിട്ടും കല്യാണിക്ക് ശബ്ദം കിട്ടിയില്ലല്ലേ എന്ന്. ഇത് കേട്ട് കിരൺ വിഷമത്തിൽ ഇല്ലെന്ന് പറയുകയാണ്.

പിന്നീട് കാദംബരി എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു. അപ്പോഴാണ് കല്യാണിയോട് ആ സന്തോഷ വാർത്ത പറയാൻ കിരൺ ആവശ്യപ്പെടുന്നത്. കാദംബരിക്ക് ചേച്ചിക്ക് നമ്മുടെ കമ്പനിയിൽ ജോലിയ്ക്ക് വരാമെന്ന് കല്യാണി പറയുകയും ചെയ്തു. അപ്പോഴാണ് ‘ചന്ദ്രസേനന് വീണ്ടും മെസേജ് വരുന്നത്. ഉച്ചഭക്ഷണം കഴിച്ചോയെന്നും, സമയമായല്ലോയെന്നും. ഈ മെസേജ് കണ്ട ചന്ദ്രസേൻ ദേഷ്യപ്പെടുകയായിരുന്നു. ഈ കാര്യമൊക്കെ ദയാനന്ദനോട് പറയുകയും, ഹണി ട്രാപ്പാണോ ഇതെന്ന് പറയുകയുമായിരുന്നു ചന്ദ്രസേനൻ. അപ്പോഴാണ് കിരണും കല്യാണിയുമൊക്കെ പോകാനിറങ്ങുന്നത്.

കിരൺ മൂങ്ങയോട് വിക്രമിനെ വഷളാക്കിതയത് നിങ്ങളാണെന്ന് പറയുകയായിരുന്നു. അപ്പോഴാണ് കല്യാണി മൂങ്ങയ്ക്ക് കുറച്ച് പണം കൊടുക്കുന്നു. ആദ്യം വാങ്ങാൻ മടിച്ചെങ്കിലും പിന്നീട് വാങ്ങുകയായിരുന്നു. അപ്പോഴാണ് പ്രകാശൻ അവരൊക്കെ പോയെന്ന് കരുതി വരുന്നത്. കയറി വന്നപ്പോൾ തന്നെ കല്യാണി സംസാരിക്കാത്തതിനെ അപമാനിക്കുകയും, പിന്നീട് ചന്ദ്രസേനനെയും, ദീപയെയും കൊണ്ട് മോശമായി സംസാരിക്കുകയും, വയസുകാലത്ത് ചന്ദ്രസേനന് ഒരു തുണയ്ക്കായാണ് നീയെന്ന് പറയുകയാണ് ദീപയോട്. നീ കിരണിൻ്റെ അച്ഛനെ രജിസ്റ്റർ വിവാഹം കഴിച്ച് സുഖമായി ജീവിക്കെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് കിരണും ദേഷ്യത്തിൽ പറയുന്നുണ്ട്. പറയേണ്ടതൊക്കെ പറഞ്ഞ് പ്രകാശൻ അകത്തേക്ക് കയറിപ്പോകുമ്പോൾ കല്യാണി അച്ഛാ എന്ന് വിളിക്കുകയും, എൻ്റെ അമ്മയെ മോശമായി പറഞ്ഞാൽ അച്ഛനാണെന്ന് നോക്കില്ലെന്ന് പറഞ്ഞപ്പോൾ ഞെട്ടിത്തെറിച്ച് പ്രകാശൻ നിന്നു പോയി. കല്യാണി സംസാരിക്കുന്നത് ആദ്യമായി കേട്ടപ്പോൾ മൂങ്ങയും, വിക്രമും ആശ്ചര്യപ്പെട്ടു നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post