ജംഗിൾ തീമിൽ അടിപൊളി കേക്ക്.!! ഈ പിറന്നാളിന് അമ്മയും മകളും മാത്രം?.! ഗൗരി മോൾടെ ബർത്ഡേയ് ആഘോഷമാക്കി ഭാമ.!! | Actress Bhama Daughter Birthday Celebration

നിവേദ്യം എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ഭാമ. ഒറ്റ സിനിമ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഭാമയ്ക്ക് പിന്നീട് നിരവധി സിനിമകൾ ലഭിക്കുകയും ചെയ്തു.തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2000-ൽ ആയിരുന്നു ഭാമയും ബിസിനസുകാരനായ അരുണും

തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം റിയാലിറ്റി ഷോകളിലൊക്കെ ഭാഗമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് മകൾ ജനിച്ചപ്പോഴുള്ള വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ മകളുടെ മുഖം പ്രേക്ഷകർക്ക് മുന്നിൽ താരം വ്യക്തമാക്കിയിരുന്നില്ല. പ്രേക്ഷകർ

ഭാമയുടെ കുഞ്ഞു ഗൗരിയുടെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ പല തവണ കമൻ്റിലൂടെ ആവശ്യപ്പെടാറുണ്ടായിരുന്നു.അങ്ങനെ മകൾ ഗൗരിയുടെ ഒന്നാം പിറന്നാളിനാണ് ഭാമ ആദ്യമായി മകളുടെ മുഖം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഈയടുത്തായിരുന്നു പുതിയ ബിസിനസായ ‘വാസുകി ‘ എന്ന വസ്ത്ര ബ്രാൻ്റ് ഭാമ ആരംഭിച്ചത്. ഈ സ്ഥാപനത്തിൻ്റെ പുത്തൻ കലക്ഷ്നുകളുടെ മോഡലായും തിളങ്ങുന്നത് ഭാമ തന്നെയാണ്.ഈ ഫോട്ടോ ഷൂട്ട്

ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഭാമയുടെ മകൾ ഗൗരിയുടെ മൂന്നാം പിറന്നാളിൻ്റെ ചിത്രങ്ങളായിരുന്നു അത്. റിയാറയുടെ ജങ്കിൾ തീമിലുള്ള മനോഹരമായ കെയ്ക്കാണ് ഗൗരിയുടെ ബർത്ത്ഡേയ്ക്ക് ഒരുക്കിയത്. കെയ്ക്ക് ഷോപ്പായ റിയാറയ്ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഗൗരിയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങളും സുഹൃത്തുക്കളും ആരാധകരും എത്തുകയുണ്ടായി. മകളുടെ പിറന്നാൾ ദിനത്തിലും മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം പങ്കുവച്ചിരുന്നില്ല.

Rate this post