സാന്ത്വനം വീട്ടിലേക്കൊരു അപ്രതീക്ഷിത തിരിച്ചു വരവ്.!! ഹരിയോട് എല്ലാത്തിനും മാപ്പു പറഞ്ഞ് അപ്പു.!!! | Santhwanam Today December 18
Santhwanam Today December 18 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് ദേവൂട്ടിയുടെ പിറന്നാൾ വിശേഷങ്ങളായിരുന്നു. അമരാവതിയിൽ വച്ച് പിറന്നാൾ ആഘോഷം കഴിഞ്ഞ്, തമ്പിയുടെ കാലിന് അ പകടം പറ്റിയിട്ടില്ലെന്നും, അഭിനയമായിരുന്നെന്നും മനസിലാക്കിയ ഹരി തമ്പിയുമായി വഴക്കിട്ട് സാന്ത്വനത്തിലേക്ക് വരുന്നതായിരുന്നു.
സാന്ത്വനത്തിൽ എത്തിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി.എന്നാൽ ദേവൂട്ടി മമ്മിയും ഡാഡിയും തമ്പിയുമായി വഴക്കിട്ടിറങ്ങിയ കാര്യം എല്ലാവരോടും പറഞ്ഞു. പിന്നീട് അവിടെ നടന്നങ്ങളൊക്കെ ഹരി പറയുകയായിരുന്നു. അതൊക്കെ കഴിഞ്ഞല്ലോ എന്നും, ഇനി നമുക്ക് ദേവു മോളുടെ കേക്ക് കട്ടിംങ്ങ് നടത്താമെന്ന് പറഞ്ഞ് ദേവിയും എല്ലാവരും കൂടി അകത്തേക്ക് പോയി. ദേവൂട്ടിയെ പട്ടുപാവാട ധരിപ്പിച്ച് സുന്ദരിയാക്കി ദേവി വന്നു.
പിന്നീട് കേക്ക് കട്ടിംങ്ങും, എല്ലാവർക്കും ദേവൂട്ടി കെയ്ക്ക് നൽകുകയും, ദേവൂട്ടിയെയും എല്ലാവരുംവിഷ് ചെയ്ത് കേക്ക് നൽകുകയും ചെയ്തു.അങ്ങനെ സന്തോഷകരമായിന്നാൾ ആഘോഷം നടത്തുകയും, എല്ലാവരും ചേർന്ന് നിന്നുള്ള ഒരു ഫോട്ടോ ജയന്തി എടുക്കുകയും ചെയ്തു. പിന്നീട് പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോയും ഫോട്ടോകളുമൊക്കെ ജയന്തി തമ്പിയ്ക്ക് അയച്ചുകൊടുത്തു. തമ്പി ആകെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോകളൊക്കെ കാണുന്നത്. അങ്ങനെ സാന്ത്വനത്തിൽ പിറന്നാൾ ആഘോഷത്തിൻ്റെ സ്പെഷൽ ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും പലതും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ ശിവന് ഒരു ഫോൺ വരുന്നത്. കണ്ണനായിരുന്നു വിളിച്ചത്. കുറേ കാലത്തിന് ശേഷം കണ്ണൻ സാന്ത്വനത്തിലേക്ക് വരുന്ന വിവരം ശിവൻ എല്ലാവരെയും അറിയിക്കുന്നു. എല്ലാവർക്കും വളരെയധികം സന്തോഷമാവുന്നു.കണ്ണൻ ആദ്യം പോയത് ശിവൻ്റെ ഊട്ടുപുരയിലേക്കാണ്. അവിടെ എത്തിയപ്പോൾ ആരാണെന്ന് മനസിലാവാതെ കൺമണി പേടിച്ചു. പിന്നീട് ശിവൻ വന്ന് കണ്ണനെ പരിചയപ്പെടുത്തി. കണ്ണൻ സാന്ത്വനത്തിൽ എത്തിയപ്പോൾ ദേവിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. അവന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി നൽകുകയായിരുന്നു ദേവി.എന്നാൽ കണ്ണൻ്റെ സ്വഭാവത്തിൽ വലിയ മാറ്റമാണ് കാണുന്നത്. ആരോടും അധികം സംസാരിക്കാതെ എന്തോ കാര്യം സാധിക്കാൻ വന്നതു പോലെയായിരുന്നു പെരുമാറ്റം. അങ്ങനെ കണ്ണൻ ഒരു ദിവസം ദേവിയോടും ബാലനോടും ആ ഒരു കാര്യം പറയുന്നതോടെയാണ് അടുത്ത ആഴ്ചത്തെ പ്രൊമോ അവസാനിക്കുന്നത്