കാദംബരിയുടെ വിശേഷവാർത്ത അറിഞ്ഞു വന്ന കല്യാണിയെ പ്രകാശൻ ചെയ്തത്.!! എന്നാൽ അറിഞ്ഞ സത്യം പ്രകാശന്റെ ജീവൻ പോകുന്നത്.!! | Mounaragam Today December 18
Mounaragam Today December 18 : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ കുടുംബ പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡിൻ്റെ അവസാനത്തിൽ രൂപ കല്യാണിയോട് ചന്ദ്രസേനൻ്റെ നമ്പർ ചോദിക്കുന്നതായിരുന്നു. കല്യാണി നമ്പർ നൽകിയ ശേഷം രൂപ ചന്ദ്രസേനന് മെസേജ് അയച്ചു. ദയാനന്ദനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്
പുതിയ നമ്പറിൽ നിന്നും ആരോഗ്യം നോക്കണമെന്നും, ഭക്ഷണം സമയത്തിന് കഴിക്കണമെന്നും പറയുന്നത്. പിന്നീട് രൂപ വിളിക്കുകയും, ഒന്നും സംസാരിക്കാതെ നിന്നപ്പോൾ ചന്ദ്രസേനൻ രൂപയെ വഴക്കു പറയുകയുമായിരുന്നു. ചന്ദ്രസേനൻ്റെ വഴക്കാണെങ്കിലും രൂപയ്ക്ക് ശബ്ദം കേട്ടപ്പോൾ സന്തോഷമായി. പിന്നീട് കാണുന്നത് കല്യാണിയുടെ ഓഫീസാണ്. രതീഷുമായി കല്യാണി പലതും സംസാരിക്കുകയും, രതീഷിൻ്റെ ബുദ്ധിമുട്ട് മനസിലാക്കി കല്യാണി
രതീഷിന് അഡ്വാൻസായിട്ട് പണം നൽകുകയായിരുന്നു. പിന്നീട് രതീഷ് കല്യാണിയെയും കിരണിനെയും വീട്ടിലേക്ക് ക്ഷണിച്ചു. രതീഷ് സാധനങ്ങളൊക്കെ വാങ്ങി വീട്ടിലെത്തി നാളെ നിൻ്റെ ബന്ധുക്കൾ വരുന്നുണ്ടെന്ന് കാദംബരിയോട് പറയുകയാണ്. നാളെ രതീഷ് വിളിച്ച കാര്യം പറയുമ്പോൾ കല്യാണി ആകെ വിഷമിക്കുകയാണ്. അവിടെ ചെന്നാൽ വഴക്കുണ്ടാവുമെന്ന് പറയുകയാണ് കല്യാണി. എന്നാൽ കല്യാണിയെ പറഞ്ഞു മനസിലാക്കുകയായിരുന്നു കിരണും ദീപയും കൂടി. അങ്ങനെ പിറ്റേ ദിവസം രാവിലെ തന്നെ എല്ലാവരും ഒരുങ്ങി. അപ്പോഴാണ് ദീപ പറയുന്നത് കാദംബരി ഗർഭിണിയാണെന്ന
കാര്യം.ഇത് കേട്ട് കല്യാണിക്ക് വലിയ സന്തോഷമായി. അപ്പോഴാണ് കാദംബരി ഒരുങ്ങി നിൽക്കുന്നത്. ഗർഭിണിയായ കാദംബരിക്ക് രതീഷ് ഒരു കമ്മൽ സമ്മാനമായി നൽകുകയായിരുന്നു. പിന്നീട് അവരൊക്കെ വരുന്നതിനാൽ സ്പെഷൽ ഭക്ഷണമൊക്കെ തയ്യാറാക്കുകയായിരുന്നു കാദംബരി. മൂങ്ങ വന്ന് ആരാണ് വിരുന്നു വരുന്നതെന്ന് ചോദിച്ചപ്പോൾ, കാദംബരി സസ്പെൻസാണെന്ന് പറയുകയായിരുന്നു. അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിർത്തുന്നത്. പുറത്ത് നിന്ന വിക്രമും പ്രകാശനും നോക്കുമ്പോൾ കിരണും, കല്യാണിയും, ദീപയുമാണ് കാറിൽ നിന്ന് ഇറങ്ങുന്നത്. ഇത് കണ്ട് ആകെ ഞെട്ടി നിൽക്കുകയാണ് പ്രകാശനും വിക്രമും. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.