ഹരിക്കുള്ള വൻ സർപ്രൈസുമായി മഞ്ജിമ എത്തുന്നു; പേരിടൽ ചടങ്ങു കുളമാക്കാൻ എത്തിയ ജയന്തിക്കുള്ള കിടിലൻ പണി.!! | Santhwanam Today August 5 Malayalam
Santhwanam Today August 5 Malayalam : ഏഷ്യാനെറ്റ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ സന്തോഷകരമായ ദിവസമാണ് ഇന്ന്. കുഞ്ഞുവാവയുടെ പേരിടൽ ചടങ്ങ് നടക്കുന്ന ദിവസം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശങ്കരൻമാമ വീട്ടിൽ നിന്ന് പോയതിന് ഉപദേശങ്ങൾ നൽകുകയായിരുന്നു. അപ്പോഴാണ് റൂമിലേക്ക് സാവിത്രിയും വന്നത്.
ശിവനും നിനക്കുമെന്താണ് സന്തോഷമില്ലാത്തതെന്ന് സാവിത്രി ചോദിക്കുകയാണ്. കൂടുതൽ ബിസിനസ് തുടങ്ങിയിട്ടല്ലേ ഇത്ര ടെൻഷൻ രണ്ടു പേർക്കും എന്ന് പറയുകയാണ് സാവിത്രി. അപ്പോഴാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജയന്തി വരുന്നത്. മാവിൻ ചുവട്ടിലിരുന്ന ശിവനോട് കുറെ കു ത്തുവാക്കുകൾ പറയുകയാണ് ജയന്തി. ഇത് കേട്ട് പുറത്തിരുന്ന ബാലനും ശങ്കരൻമാമനും ജയന്തിയെ വഴക്ക് പറഞ്ഞ് പറഞ്ഞയച്ചു. പിന്നീട് ജയന്തി നേരെ അഞ്ജലിയുടെ റൂമിലേക്ക് പോവുകയാണ്. അമ്മായി
എന്ന് പറഞ്ഞ് കെട്ടിപിടിക്കാൻ നോക്കിയപ്പോൾ സാവിത്രി വഴക്കു പറയുകയാണ്. നിനക്കിപ്പോൾ എന്നെയൊന്നും വേണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ജയന്തിയെ വഴക്കു പറഞ്ഞു.. ശങ്കരൻമാമനും, ബാലനും, ശിവനും പുറത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് ഒരു കാർ വന്നത്. അതിൽ നിന്ന് ഇറങ്ങി വന്ന പെൺകുട്ടിയെ കണ്ട് ഇവർക്ക് മനസിലായില്ല. അപ്പോഴാണ് ഹരി പുറത്തേയ്ക്ക് വരുന്നത്. മഞ്ജിമ എന്ന് വിളിച്ച് പോയപ്പോഴാണ് അത് മഞ്ജിമയാണെന്ന് എല്ലാവർക്കും മനസിലായത്. ശേഷം മഞ്ജിമയെ എല്ലാവരെയും
പരിചയപ്പെടുത്തിയ ശേഷം അപ്പുവിൻ്റെ അടുത്ത് കൂട്ടികൊണ്ട് പോവുകയാണ് ഹരി ചെയ്യുന്നത്. പിന്നീട് എല്ലാവരും ഹാളിലിരുന്ന് സംസാരിക്കുകയായിരുന്നു. അഞ്ജുവിൻ്റെ ദുഃഖത്തിന് കാരണം അവൾക്ക് കുഞ്ഞുങ്ങളാവാത്തതാണെന്ന് ജയന്തി പറഞ്ഞപ്പോൾ എല്ലാവർക്കും ദേഷ്യം വരികയാണ്. അതിനിടയിൽ പിന്നെയും പലതും പറഞ്ഞ ജയന്തിയുടെ ഓരോ കു ത്തുവാക്കുകൾക്കും തക്ക മറുപടി നൽകുകയാണ് എല്ലാവരും. അങ്ങനെ പേരിടൽ ചടങ്ങിനായി ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നതാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.