കോടതി മുറിയിലിട്ടു സിദ്ധുവിനെ വലിച്ചു കീറി സുമിത്ര ആ സത്യം തുറന്നു പറയുന്നു; ഇനി സിദ്ധു ജയിലിൽ ശിഷ്ടകാലം? | Kudumbavilakk Today Episode August 5 Malayalam

Kudumbavilakk Today Episode August 5 Malayalam : ഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ വരാൻ പോകുന്ന ദിവസങ്ങളിൽ നടക്കാൻ പോകുന്നതാണ് പ്രൊമോയിൽ കാണുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ വേദിക മോനെ കാണുവാൻ വേണ്ടി പോകാൻ ഒരുങ്ങുകയാണ്. എന്നാൽ സുമിത്രയ്ക്ക് ഒരു സംശയം സമ്പത്ത് മകനെ കാണിക്കാതിരുന്നാലോ എന്ന്.

അത് രോഹിത്തുമായി സംസാരിക്കുകയായിരുന്നു സുമിത്ര. അപ്പോൾ സുമിത്ര സമ്പത്തിനെ വിളിച്ച് വേദിക വന്നാൽ മകനെ കാണിക്കാതിരിക്കരുതെന്നും, വേദികയോട് സ്നേഹത്തിൽ പെരുമാറണമെന്നും പറയുകയാണ്. സിദ്ധാർത്ഥ് ആണെങ്കിൽ തനിക്ക് ജാമ്യം ആരു നിൽക്കുമെന്ന് ആലോചിച്ച് നിൽക്കുകയാണ്. അപ്പോഴാണ് വേദിക മകനെ കാണാൻ വേണ്ടി പുറപ്പെടുന്നത്. എല്ലാവരും സൂക്ഷിച്ചു പോകണമെന്ന് പറഞ്ഞ് അയക്കുമ്പോൾ, വേദികയ്ക്ക് പെട്ടെന്ന് ക്ഷീണം വന്നു. അതിനാൽ മകനെ കാണാൻ

വേണ്ടിയുള്ള വേദികയുടെ യാത്ര നടന്നില്ല. അകത്ത് കയറി കിടന്നതിനു ശേഷം എനിക്ക് പോകാൻ പറ്റിയില്ലല്ലോ എന്നോർത്ത് വേദിക സങ്കടപ്പെട്ട് ഇരിക്കുകയാണ്. ശേഷം സുമിത്ര സമ്പത്തിനെ വിളിച്ച് കാര്യങ്ങൾ പറയുന്നു. പിന്നീട് സമ്പത്ത് മകനെ സുമിത്രാസിൽ എത്തിക്കുന്നു. സുമിത്ര മടങ്ങി ശ്രീനിലയത്തിൽ എത്തിയപ്പോൾ കൂടെ നീരവും ഉണ്ടായിരുന്നു. കണ്ട മാത്രയിൽ വേദികയ്ക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി.

മകനെ സ്വീകരിച്ച് അവന് വേണ്ട ഭക്ഷണം നൽകുകയൊക്കെ ചെയ്ത് നല്ലൊരു അമ്മയായി നിന്നു വേദിക. ശേഷം സമ്പത്ത് വന്ന് നീരവിനെ കൂട്ടികൊണ്ടു പോയി. പിന്നെ നടക്കുന്നത് കോടതിയിലെ കാര്യങ്ങളാണ്. വേദികയും സിദ്ധാർത്ഥും തമ്മിലുളള ഡൈവോഴ്സ് കേസിൽ സിദ്ധുവിന് എതിരായി സുമിത്ര മൊഴി പറയുകയും, ഇത് കേട്ട് ആകെ തകർന്നു നിൽക്കുന്ന സിദ്ധാർത്ഥിനെയുമാണ് കാണുന്നത്. അപ്പോൾ തനിക്ക് എതിരായിരിക്കും വിധി എന്ന് സിദ്ധുവിന് മനസിലായി. അങ്ങനെ രസകരമായ എപ്പിസോഡാണ് വരും ദിവസങ്ങളിൽ കാണാൻ പോകുന്നത്.

Rate this post