ബാലേട്ടനെ വേലക്കാരൻ ആക്കാൻ നോക്കിയാ തമ്പിക്ക് മുന്നിൽ ഇടിവെട്ട് പണിയുമായി ബാലേട്ടൻ.!! നാണംകെട്ട് തമ്പി.!! | Santhwanam Today August 25 Malayalam
Santhwanam Today August 25 Malayalam : ഏഷ്യാനെറ്റ് സീരിയലിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനത്തിൽ ബാലേട്ടൻ്റെ വേറൊരു മുഖമാണ് കാണാൻ കഴിയുന്നത്. അഞ്ജുവിൻ്റെ ഇൻ്റീരിയറിൻ്റെ പ്ലാനുകൾ കണ്ണൻകുത്തിവരച്ചിട്ടപ്പോൾ ആകെ വിഷമത്തിലായ അഞ്ജുവിനെ കാണാൻ ബാലേട്ടൻ വരികയും, കണ്ണനെ തല്ലിയതിൽ വിഷമിക്കേണ്ടെന്നും, നീ നിൻ്റെ കഴിവുകളെ മൂടിവയ്ക്കരുതെന്നും
ഉടൻ തന്നെ ബിസിനസിലേക്ക് തിരികെ പോകണമെന്നും പറയുകയാണ്. ഇതൊക്കെ കേട്ട് ശിവനും അകത്തേക്ക് വരുന്നുണ്ട്. രണ്ടു പേരും ഉത്തരം ഒന്നും നൽകിയില്ല. പിറ്റേ ദിവസം രാവിലെ എല്ലാവരും കടയിൽ എത്തിയപ്പോൾ അവിടെ തമ്പി സർ വരുന്നത്. ശിവനെയും ഹരിയെയും കടയിൽ കണ്ട് ബിസിനസ് നടത്തുമെന്ന് പറഞ്ഞവരൊയൊക്കെ എന്താണ് കടയിൽ കാണുന്നതെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ശിവൻ അന്നേ ദിവസം ഇനി കടയിൽ കാലുകുത്തില്ലെന്ന് വീമ്പിളക്കിയിട്ട് ഇപ്പോൾ കടയിൽ കാണുന്നുണ്ടല്ലോ എന്ന് തമ്പി ചോദിച്ചു. ആരും ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു.
പിന്നീട് ബാലനോടായിരുന്നു തമ്പിക്ക് പറയാനുണ്ടായിരുന്നത്. കടയിൽ നീ അനിയന്മാരെ പിടിച്ച് നിർത്തി വീണ്ടും സ്റ്റാഫുകൾക്ക് നൽകുന്ന സ്ഥാനം നൽകുകയും, സ്വന്തമായിട്ട് ഒരു തീരുമാനമെടുക്കാൻ കഴിയാത്തവരായി മാറ്റുകയും ചെയ്തു. ഇതൊക്കെ കേട്ട് ബാലൻ എൻ്റെ അനിയന്മാർ സ്വന്തമായി അധ്വാനിച്ച് വളരും. സ്വന്തം പരിശ്രമിച്ച് അവരുടെ ബിസിനസിനുളള പണം അവർ കണ്ടെത്തും. അവർക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ തമ്പി സാറിൻ്റെ വീട്ടിൽ വന്ന് ഞാൻ തോട്ടപണി ചെയ്യുമെന്ന് മ രി ച്ചു പോയ അച്ഛനെ ഫോട്ടോ നോക്കി വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത് തമ്പി കടയിൽ നിന്ന് പോയി.
പിന്നീട് ബാലൻ ശിവനോടും ഹരിയോടും നിങ്ങൾ സ്വന്തമായി ബിസിനസ് ചെയ്ത് കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് ശത്രുവിനെയും കൂട്ടി ചായ കുടിക്കാൻ പോയി. അവിടെ നിന്നും ശിവനെയും ഹരിയേയും ബിസിനസിലേക്ക് തിരികെ കൊണ്ട് വരാൻ ഞാൻ നിന്നെ കൂട്ടി കളത്തിലിറങ്ങാൻ ആണ് ഉദ്ദേശം. നീ എൻ്റെ കൂടെ നിൽക്കണമെന്ന് ശത്രുവിനോട് പറയുന്നു. ഹരിയും, ശിവനും ബാലേട്ടൻ്റെ ഈ പെരുമാറ്റം കണ്ട് അത്ഭുതപ്പെടുകയാണ്. ചായ കുടിച്ച് വന്ന ശത്രുവും ഹരിയോടും ശിവനോടും ദേഷ്യത്തിൽ സംസാരിച്ചു. നിങ്ങൾക്ക് സ്വന്തമായി ബിസിനസ് നടത്തി സ്വന്തം കുടുംബത്തെ നോക്കി കൂടെയെന്ന്. ഇത് കേട്ട് ഏട്ടനും അനുജനും തരിച്ചുനിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.