ഞാനും അങ്ങനെ ഫേമസ് ആയി; ട്രോളുകളിൽ നിറഞ്ഞ് വിനയ് ഫോർട്ട്.!! പുതിയ പ്രൊമോഷൻ ലുക്ക് വൈറൽ.!! | Vinay Fort New Look Trolls Viral

Vinay Fort New Look Trolls Viral : നിവിൻ പോളി നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ്സ് & കോ യുടെ പ്രൊമോഷൻ വർക്കുകൾ താകൃതിയായി നടക്കുകയാണ് ഇപ്പോൾ.എന്നാൽ പടം ഇറങ്ങുന്നതിനു മുന്നേ നായകനായ നിവിൻ പോളിയേക്കാൾ ഹിറ്റ് ആയിരിക്കുകയാണ് വിനയ് ഫോർട്ടും വിനയ് ഫോർട്ടിന്റെ പുതിയ ലുക്കും.. നീളം കുറഞ്ഞ മീശയും ചുരുണ്ട മുടിയും

കറുത്ത കൂളിംഗ് ഗ്ലാസും ഒക്കെ വെച്ച് വ്യത്യസ്തമായ ലുക്കിൽ പ്രെസ്സ് മീറ്റിനു എത്തിയവിനയ് ഫോർട്ടിന്റെ ചിത്രം വെച്ചുള്ള ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ് എന്ന സിനിമയിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം ഉമ്മൻ കോശിയാണോ എന്നും മിന്നാരത്തിലെ പപ്പുവിന്റെ കഥാപാത്രം ക്‌ളീറ്റസ് സർ ആണോ എന്നും പറക്കും തളികയിലെ കല്യാണ ചെക്കൻ ആണോ

എന്നും ചോദിക്കുന്നവരും ഇതൊന്നുമല്ല ചാർലി ചാപ്ലിൻ ആണെന്ന് പറയുന്നവരും ഒക്കെ ഉണ്ട്. വിനായിന്റെ പുതിയ ലുക്കിൽ വന്നുള്ള പ്രൊമോഷൻ ദുൽഖർ സൽമാന്റെ കൊത്തയുടെ പ്രൊമോഷനെ പോലും കടത്തി വെട്ടി എന്നാണ് പലരും പറയുന്നത്.അജു വർഗീസ് വിനയ് ഫോർട്ടിന്റെ ഫോട്ടോ ഷെയർ ചെയ്ത് കൊണ്ട് ഉമ്മൻ കോശി എന്ന് പറഞ്ഞു ക്യാപ്ഷൻ ഇട്ടിട്ടുണ്ട്.

പോസ്റ്റിനു താഴെ വിനയ് ഫോർട്ടിന്റെ കമന്റും കാണാം.പുതിയ ലുക്കിനെപ്പറ്റി പ്രെസ്സ് മീറ്റിൽ ഉയർന്ന ചോദ്യത്തിന് തന്റെ പുതിയ ചിത്രത്തിലെ ലുക്ക്‌ ആണെന്നാണ് വിനയ് മറുപടി പറഞ്ഞത്.അപ്പൻ സിനിമയുടെ സംവിധായകൻ മജുവിന്റ പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക്‌ ആണ് ഇത് അടുത്ത മാസം മാത്രമേ സിനിമയുടെ ഷൂട്ട്‌ അവസാനിക്കുകയുള്ളു അത് കൊണ്ടാണ് ലുക്ക്‌ മാറ്റാതെ വന്നത് എന്നും വിനയ് ഫോർട്ട്‌ മാധ്യമങ്ങളോട് പറഞ്ഞു.സോഷ്യൽ മീഡിയ നിറയുന്ന ട്രോളുകളും കമന്റുകളും രസകരമായി തന്നെ തുടരുകയാണ്.

Rate this post