സാന്ത്വനം രണ്ടാം ഭാഗം ഉടൻ .!!ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തി അഞ്ജലി .!!കുടുംബസമേതം ഞങ്ങൾ വീണ്ടും ഒന്നിച്ചു.!! | Santhwanam Serial Family Reunited

Santhwanam Serial Family Reunited: മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംരക്ഷണം ചെയ്തത്. നിരവധി ആരാധകരായിരുന്നു ഈ പരമ്പരയ്ക്കുള്ളത്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ പരമ്പരയിലെഎല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഓരോ കഥാപാത്രങ്ങളെയും തങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളെ പോലെയാണ് പ്രേക്ഷകരും കാണുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചപ്പോൾ അത് മലയാളികൾക്ക് വളരെ വിഷമകരമായ കാര്യമായിരുന്നു.

പരമ്പരയിലെ ജോഡികളായ ശിവനെയും അഞ്ജലിയെയും, ഹരിയേയും അപ്പുവിനെയും, ബാലനെയും ശ്രീദേവിയെയും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചു. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അച്ചു സുഗന്ധാണ്. അതേസമയം അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിക അനിൽ, ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സജിൻ, ശ്രീദേവി യായി ചിപ്പി, ബാലനായി രാജീവ് പരമേശ്വർ, അപർണ – രക്ഷാ രാജ്, എന്നിവരുമായിരുന്നു. പരമ്പര കഴിഞ്ഞപ്പോൾ വിഷമത്തോടെ ഗോപിക അനിൽ കരയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെതന്നെ പരമ്പരയിലുള്ള

ഓരോരുത്തരുടെയും വിഷമം എത്രമാത്രമായിരുന്നു എന്ന് പ്രേക്ഷകർ കണ്ടറിഞ്ഞു. ഇത് ശരിക്കും ഒരു പരമ്പര ആയിരുന്നില്ല അവർ ഒന്നിച്ച് ഒരു കുടുംബമായിട്ടായിരുന്നു ജീവിച്ചത് എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പരമ്പരയിലുള്ള ഓരോരുത്തരും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇവരുടെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്.അച്ചു സുഖന്ധാണ് തന്റെ ഔദ്യോഗിക പേജിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ

സാന്ത്വനം പറമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ ബാലൻ, അഞ്ജലി അപർണ, എന്നിവരും ഉണ്ട്. റീയൂണിയൻ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാന്ത്വനം പരമ്പരയ്ക്ക് ശേഷം എല്ലാവരും വീണ്ടും ഒന്നിച്ചു ചേർന്ന ഒരു നിമിഷത്തിന്റെ ചിത്രങ്ങളാണ് ഇത്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.

Rate this post