ജീവിതത്തിലെ 24 അധ്യായങ്ങൾ; വിവാഹ വാർഷിക നിറവിൽ അജിത്തും ശാലിനിയും.!! | Shalini Ajith 24th Wedding Anniversary

Shalini Ajith 24th Wedding Anniversary :മലയാള സിനിമ ലോകവും തമിഴ് സിനിമ ലോകവും എന്നും അസൂയയോടെ നോക്കി കണ്ടിട്ടുള്ള താര ദമ്പതിമാർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ കയ്യിലെടുത്ത ഇവരുടെ ഓരോ വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. പരസ്പരം സ്നേഹിച്ചും പങ്കുവെച്ചും ഇരുവരും മുന്നോട്ടുപോകുന്ന യാത്ര എന്നും കൗതുകത്തോടെയും സന്തോഷത്തോടെയും ആണ് ആരാധകർ നോക്കിക്കാണുന്നത്. ശാലിനി സിനിമാ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ശാലിനിയും അജിത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. കരിയറിൽ ഒരുപാട് ഉയരങ്ങളിലേക്ക് പോകാമായിരുന്നിട്ടും കുടുംബജീവിതത്തിനു വേണ്ടി അഭിനയജീവിതം വേണ്ടെന്നു വയ്ക്കുവാൻ ആണ് ശാലിനി തയ്യാറായത്

ആ തീരുമാനം തെറ്റായില്ല എന്നാണ് കാലങ്ങൾക്കിപ്പുറം ഉള്ള താരത്തിന്റെ ജീവിതം വ്യക്തമാക്കുന്നത്. ഇപ്പോൾ ശാലിനിയും അജിത്തും തങ്ങളുടെ 24 വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് എത്തി മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ശാലിനി അപൂർവമായി പങ്കുവയ്ക്കാറുണ്ട്. അതേസമയം അഭിനയരംഗത്ത് ഇന്നും സജീവസാന്നിധ്യമാണ് അജിത്ത്. തല എന്ന് ഇന്ത്യൻ സിനിമ ലോകം ഒന്നാകെ വിളിച്ചിരുന്ന അജിത്ത് ഇപ്പോൾ ഒരു നായക നടൻ എന്ന് മാത്രം തന്നെ വിശേഷിപ്പിച്ചാൽ മതി എന്ന ചിന്താഗതിയിലേക്ക് മാറി നിൽക്കുകയാണ്. ഒരുപാട് മികച്ച ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ച അജിത്തിന് ബോക്സ് ഓഫീസ് കളക്ഷനുകൾ തകർത്തെറിഞ്ഞ നിരവധി ചിത്രങ്ങൾ കൈകാര്യം ചെയ്യുവാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്

ഇന്നും അഭിനയരംഗത്തേക്ക് എത്തിയാൽ ശാലിനിക്ക് ആരാധകരുടെ പിന്തുണയുടെയും സ്നേഹത്തെയും കാര്യത്തിൽ യാതൊരു കുറവും സംഭവിക്കില്ല എന്നത് വ്യക്തമാണ്. എന്നിരുന്നാൽ പോലും തന്റെ സിനിമ മേഖലയിലേക്കുള്ള രണ്ടാം തിരിച്ചുവരവിനെപ്പറ്റി ശാലിനി യാതൊരു വെളിപ്പെടുത്തലും ഇതുവരെ നടത്തിയിട്ടില്ല. മകന്റെ സ്കൂളിലെ സ്പോർട്സ് ഡേയ്ക്കും മറ്റും പങ്കെടുക്കാൻ എത്തിയ ശാലിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞിരുന്നു. ഇപ്പോൾ ജീവിതത്തിന്റെ മറ്റൊരു

അധ്യായത്തിലേക്ക് കടക്കുന്ന താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മലയാളത്തിൽ പ്രേം പൂജാരി, നിറം, അനിയത്തിപ്രാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ ശാലിനി ഏറ്റവും കൂടുതൽ ജോഡിയായി എത്തിയത് കുഞ്ചാക്കോ ബോബന് ഒപ്പമാണ്. കുഞ്ചാക്കോയും ശാലിനിയും വിവാഹിതരാകും എന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് ശാലിനി അപ്രതീക്ഷിതമായി അജിത്തിനെ വിവാഹം കഴിച്ചത്.

Rate this post