സാരിയിൽ കിടിലൻ ഡപ്പാം കൂത്ത് ; ഡാൻസ് വീഡിയോ പങ്കുവെച്ച് ഷഫ്‌ന സജിൻ; വീഡിയോ വൈറൽ.!! | Santhwanam Sajin Two Wive’s Viral Dance Video

Santhwanam Sajin Two Wive’s Viral Dance Video : മലയാള ടെലിവിഷൻ പ്രേമികൾക്കും എന്നും പ്രിയപ്പെട്ട താരങ്ങളാണ് ഷഫ്നയും ഗോപിക അനിലും ഗോപികയുടെ സഹോദരിയും ഒക്കെ. സാന്ത്വനം എന്ന പരമ്പര വൻ ഹിറ്റായി മാറിയതോടെയാണ് ഗോപികയും ഷഫ്നയും ഒക്കെ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്നത്. താരങ്ങളുടെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്

ഷഫ്നയുടെ ഭർത്താവ് സജിൻ തിളങ്ങി നിന്നപ്പോൾ ശിവൻറെ ഭാര്യയായ അഞ്ജലിയായി എത്തിയ പ്രേക്ഷകരുടെ കൈയ്യടി നേടുവാൻ ഗോപിക അനിലിന് സാധിക്കുകയുണ്ടായി. മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മക്കളുടെ വേഷം അണിഞ്ഞ് ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരങ്ങളാണ് ഗോപികയും സഹോദരിയും. നിരവധി മിനി സ്ക്രീൻ പരമ്പരകളിൽ ഇരുവരും പ്രത്യക്ഷപ്പെട്ടു എങ്കിൽ പോലും

ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനം എന്ന പരമ്പരയിലൂടെ തന്നെയായിരുന്നു. ഈ പരമ്പരയ്ക്കുശേഷം ഷഫ്നയും ഗോപികയും തമ്മിലുള്ള സുഹൃദ്ബന്ധങ്ങളുടെ കഥകൾ പോലും മാധ്യമങ്ങൾ വളരെയധികം ആഘോഷമാക്കിയ കാര്യങ്ങളാണ്. ജീവിതത്തിലെ പല നിമിഷങ്ങളിലും ഇവർ ഒന്നിച്ചു കൂടുകയും സന്തോഷം പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നതിൽ മുൻപന്തിയിൽ തന്നെയാണ്.
ഇപ്പോൾ ഈ ഓണക്കാലത്ത് വ്യത്യസ്തമായ നൃത്തച്ചുവടുകളുമായി

എത്തിയിരിക്കുകയാണ് ഷഫ്നയും ഗോപികയും ഗോപികയുടെ സഹോദരിയും. സാരിയിൽ നാടൻ വേഷത്തിൽ എത്തിയ ഇവരുടെ നൃത്ത വീഡിയോ ഷഫ്നയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്.മെയ് വഴക്കത്തോടെയുള്ള മൂന്നുപേരുടെയും നൃത്തത്തിന് വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് താൽക്കാലിക ഇടവേള എടുത്തിരുന്നു എങ്കിലും ഇന്ന് മിനിസ്ക്രീൻ പരമ്പരകളുടെ ലോകത്തെ ഷഫ്നയും സജീവസാന്നിധ്യമാണ്.

Rate this post