ഉദയം മുതൽ അസ്തമയം വരെ നിങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്; ഇരട്ടകുഞ്ഞുങ്ങളുടെ ജന്മദിനം ആഘോഷിച്ച് നടി നമിത.!! | Actress Namitha Twin Babys Birthday Celebration

Actress Namitha Twin Babys Birthday Celebration : തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തികയുമായ നമിത വങ്കവാല തന്റെ ഇരട്ട ആൺകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ കേരളത്തിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കും അവരുടെ ഇരട്ട കുഞ്ഞുങ്ങൾക്കും

ഒപ്പമാണ് നടി പ്രാർത്ഥന നടത്തിയത്. ഭർത്താവിനും ഇരട്ടക്കുട്ടികൾക്കുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾ നമിത തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. നമിത മഞ്ഞ സിൽക്ക് സാരിയും, ഭർത്താവ് വീരേന്ദ്ര ചൗധരി വെള്ള കുർത്തയും ധോത്തിയുമാണ് ധരിച്ചത്.നമിത ഹൃദയസ്പർശിയായ ഒരു കുറിപ്പും ചിത്രത്തിന് താഴെ കുറിച്ചു, “ഗുഡ്മോണിങ് മുതൽ ഗുഡ് നൈറ്റ് വരെ,

ഞങ്ങളുടെ ജീവിതം പ്രകാശമാകാൻ കാരണം നിങ്ങളാണ്. സമ്മാനങ്ങളും ആലിംഗനവും നിറഞ്ഞ ഒരു ജന്മദിന ആശംസ ഇതാ. അത് പോലെ തന്നെ എന്റെ കൃഷ്ണ ആദിത്യയും, കിയാൻ രാജിനു ഒരു വയസ്സായി!!! നിങ്ങൾ രണ്ടുപേരും ജനിച്ച ദിവസം മുതൽ, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ മാജിക്കും, അത്ഭുതങ്ങളും മാത്രമേ ചേർത്തിട്ടുള്ളൂ! എന്റെ ഇരട്ട മക്കൾക്ക് ജന്മദിനാശംസകൾ, എന്റെ ഹൃദയവും ഹൃദയമിടിപ്പും!

ഐ ലവ് യു കൃഷ്ണ ആദിത്യ, കിയാൻ രാജ്.” കഴിഞ്ഞ വർഷമാണ് നമിത ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായത്, ആ സന്തോഷവാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 2002- ൽ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത ചലച്ചിത്ര രം​ഗത്തെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ് മകൻ, ബില്ല തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു. ബ്ലാക്ക് സ്റ്റാലിയൻ, പുലിമുരുകൻ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ മാത്രമേ നമിത അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളത്തിൽ അവർക്ക് എപ്പോഴും ഒരു ആരാധകവൃന്ദമുണ്ട്.

Rate this post