ഗുരുവായൂർ കണ്ണന് മുന്നിൽ പ്രിയപെട്ടവനൊപ്പം എത്തി അപ്പുക്കിളി.!! താരജാടകളില്ലാത്ത ആരാധകർക്കൊപ്പം രക്ഷ രാജ്; അപ്പുവിന്റെ വീഡിയോ വൈറൽ.!! | Santhwanam Raksha Raj At Guruvayur Temple Viral

Santhwanam Raksha Raj At Guruvayur Temple Viral: സംപ്രേക്ഷണം ചെയ്തതിൽ എന്നും മലയാളത്തിൽ ആളുകളുടെ മനസ്സിൽ മുൻപന്തിയിൽ ഇടം നേടിയിട്ടുള്ള പരമ്പരയിൽ ഒന്നാണ് സാന്ത്വനം. പരമ്പര അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇതിലെ താരങ്ങളൊക്കെയും സാന്ത്വനം കഥാപാത്രങ്ങളായാണ് ഇന്നും ആളുകൾക്കിടയിൽ സുപരിചിതമായിരിക്കുന്നത്. അപ്പുക്കിളിയും അഞ്ചുവും ശിവനും ദേവിയേട്ടത്തിയും ഒക്കെ അതേ ഹാങ്ങ് ഓവറിൽ തന്നെയാണ് ഇപ്പോഴും ആളുകൾക്കിടയിലേക്ക്

എത്തുന്നത്. നിരവധി പരമ്പരകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ പോലും ആളുകളുടെ പ്രീതിയും സ്വീകാര്യതയും ഈ താരങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ചത് ഏഷ്യാനെറ്റിലെ സാന്ത്വനത്തിൽ എത്തിയതിൽ പിന്നെയാണ്. രക്ഷാ രാജ് മുൻപും പല സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ അപ്പുക്കിളിയായി, അമരാവതിയിലെ രാജശേഖരൻ തമ്പിയുടെ മകളും ഹരിയുടെ

അപ്പുവായുമായാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഗോപികയുടെ വിവാഹത്തിനടക്കം സജീവമായി രക്ഷ എത്തിയിരുന്നു. ഭർത്താവിനൊപ്പം ഉള്ള രസകരമായ മുഹൂർത്തങ്ങൾ ഒക്കെ രക്ഷാരാജ് പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യാറും ഉണ്ട്. സാന്ത്വനം പരമ്പര സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു രക്ഷയുടെയും വിവാഹം നടന്നത്. ഇപ്പോൾ കഴിഞ്ഞ കുറച്ചു നാളുകളായി താരം പങ്കുവെക്കുന്നത് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ആണ്. ഗോപികയുടെ വിവാഹം കഴിഞ്ഞതിനോട് അനുബന്ധിച്ച് ഗുരുവായൂരിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു

ഇതിനു പിന്നാലെ വീണ്ടും ഭർത്താവിനൊപ്പം കണ്ണന്റെ തിരുനടയിൽ എത്തിയിരിക്കുകയാണ് രക്ഷ. തൻറെ ആരാധകരോട് നിറപുഞ്ചിരിയോടെ കുശലം പറയുകയും അവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന രക്ഷയ്ക്ക് കൂട്ടായി ഭർത്താവും ഒപ്പം തന്നെയുണ്ട്. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന അർക്കജ് ആണ് രക്ഷയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. 2022ൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. നിലവിൽ പുതിയ പ്രോജക്ടുകൾ ഒന്നും താൻ ഏറ്റെടുത്തിട്ടില്ലെന്നും നല്ല പ്രോജക്ടുകൾ വരികയാണെങ്കിൽ ചെയ്യും എന്നും ഗോപികയുടെ വിവാഹത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് രക്ഷ പറഞ്ഞിരുന്നു. എന്നിരുന്നാൽ പോലും സാന്ത്വനം താരങ്ങൾ എല്ലാവരും ഒന്നിച്ചെത്തുന്ന ഒരു പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post