ശിവാഞ്‌ജലിമാരുടെ ബിസിനസ് സ്വപ്നം തകർക്കാൻ തമ്പി… ഹരിക്ക് കിട്ടിയ ജോലി പാരയാകുമോ?| Santhwanam Latest Episode Malayalam
Santhwanam Latest Episode Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് ഈ പരമ്പര. ഇപ്പോഴിതാ സാന്ത്വനം പരമ്പരയിലെ പുതിയ കഥാരംഗങ്ങൾ പ്രേക്ഷകരെ വിഷമിപ്പിക്കുകയാണ്. സാന്ത്വനം കുടുംബത്തെ തകർക്കാൻ വീണ്ടും പദ്ധതിയിടുകയാണ് തമ്പി. തമ്പിക്ക് കൂട്ടായി ഇത്തവണ രാജേശ്വരിയുമുണ്ട്. പുതിയ ബിസിനസ് തുടങ്ങാനുള്ള പരിപാടിയിലാണ് ശിവനും തമ്പിയും. ഈ അവസരമാകും
തമ്പി വിനിയോഗിക്കുക. ഭിന്നിച്ച് തന്ത്രം പയറ്റുക എന്ന ശൈലിയാണ് ഇത്തവണ തമ്പി പരീക്ഷിക്കുക. എന്ത് തന്നെയായാലും ഇത്തവണ തമ്പി മറ്റൊരു കുതന്ത്രം പയറ്റുമെന്നത് പ്രേക്ഷകർക്ക് ഉറപ്പാണ്. ഹരിക്ക് ജോലിക്ക് വേണ്ടി വന്ന ലെറ്റർ സാന്ത്വനത്തിൽ ചർച്ചയായിട്ടുണ്ട്. ഈ ജോലിക്ക് പോകാൻ ഹരിക്ക് വലിയ താല്പര്യമില്ല. എന്നാൽ ബാലേട്ടൻ ഹരിയെ നിർബന്ധിക്കുകയാണ്. ഹരിയുടെ നല്ലതിന് വേണ്ടിയാണ് അപ്പു ഇങ്ങനെ ജോലികൾക്കൊക്കെ അപേക്ഷിച്ചിട്ടുള്ളത്. എന്നാൽ അത് നിഷേധിക്കുമ്പോൾ അപ്പുവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് ബാലൻ പറയുന്നത്. മാത്രമല്ല, ഇപ്പോഴത്തെ അവസ്ഥയിൽ അപ്പു
പൂർണ്ണമായും സന്തോഷവതിയായി ഇരിക്കാൻ ഹരി ശ്രമിക്കണം എന്നാണ് ബാലന്റെ അഭിപ്രായം. അപ്പുവിന്റെ ഉദരത്തിൽ കുഞ്ഞ് തുള്ളിക്കളിക്കുന്നത് കഴിഞ്ഞ ദിവസം ദേവി തിരിച്ചറിഞ്ഞിരുന്നു. മികച്ച അഭിനയമാണ് ആ എപ്പിസോഡിൽ നടി ചിപ്പി കാഴ്ചവെച്ചത്. ആ ഒരു എപ്പിസോഡ് ചിപ്പിച്ചേച്ചി കൊണ്ടുപോയി എന്നാണ് പ്രേക്ഷകർ കമന്റ്റ് ചെയ്തത്. നടി ചിപ്പി നിർമ്മിക്കുന്ന
സാന്ത്വനം പരമ്പരക്ക് ആരാധകർ ഏറെയാണ്. രാജീവ് പരമേശ്വരൻ ബാലൻ എന്ന കഥാപാത്രമായി എത്തുമ്പോൾ സജിനും ഗോപികയുമാണ് ശിവാഞ്ജലിമാരായി ആരാധകമനം കവരുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന സാന്ത്വനം തുടക്കത്തിൽ തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. യുവാക്കളെ പോലും സീരിയൽ കാണാൻ പ്രേരിപ്പിച്ച ഒരു സീരിയലാണ് സാന്ത്വനം. വൈകിട്ട് ഏഴ് മണി എന്ന സമയം സാന്ത്വനം കീഴടക്കുകയായിരുന്നു.