എന്റെ നാലാമത്തെ മകനെ പോലെ നിന്നെ നോക്കും ; അഞ്ജുവിനും കുഞ്ഞിനും തണലായി ഗണേഷ് കുമാർ എം എൽ എ.| Ganesh Kumar Helping Hand To Student Viral Malayalam

Whatsapp Stebin

Ganesh Kumar Helping Hand To Student Viral Malayalam : മലയാള ചലച്ചിത്ര നടനും മുൻ സംസ്ഥാന വകുപ്പ് ക്യാബിനറ്റ് മന്ത്രിയും കേരള കോൺഗ്രസ് ബി വിഭാഗം ചെയർമാനുമാണ് കെ ബി ഗണേഷ് കുമാർ. സിനിമാനടൻ ടിവി സീരിയൽ അഭിനേതാവ് രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്. കേരള കോൺഗ്രസ് നേതാവായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മകനാണ് ഇദ്ദേഹം. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ മുഴുവൻ ചർച്ചചെയ്യുന്നത് ഇദ്ദേഹത്തിന്റെ പ്രവർത്തിയെ കുറിച്ചാണ്.

വീടില്ലാത്ത ഒരു കുട്ടിക്ക് വീട് വെച്ച് കൊടുക്കാം എന്ന വാഗ്ദാനം നൽകുന്ന ഗണേഷ് കുമാറിനെയാണ് വീഡിയോ ദൃശ്യങ്ങളിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. നിനക്ക് എവിടം വരെ പഠിക്കണോ അവിടം വരെ പഠിക്കുക.ഞാൻ നിന്നെ പഠിപ്പിക്കും. എന്റെ നാലാമത്തെ കുഞ്ഞിനെ പോലെ ഞാൻ ഇവനെ നോക്കും. എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസ് ഒക്കെ പാസായി മിടുക്കനായി വരുന്നത് കാണുന്നുണ്ട്.

നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ് ഗണേഷ് കുമാറിന്റെ ഈ വാക്കുകൾ.പഠിപ്പിക്കാം എന്ന വാഗ്ദാനം നൽകിയതിനോടൊപ്പം തന്നെയാണ് വീട് എന്ന കുഞ്ഞിന്റെ സ്വപ്നവും സാക്ഷാത്കരിച്ചു നൽകാമെന്ന് ഗണേഷ് കുമാർ പറഞ്ഞത്.പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേഷ് കുമാർ വാഗ്ദാനം നൽകിയിരിക്കുന്നത്.

നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും ഞാൻ വാങ്ങിത്തരാമെന്നും ഗണേഷ് കുമാർ കുട്ടിക്കു വാക്കു നൽകുന്നു. ഈ ചേര്‍ത്തുപിടിക്കലിന്റെ സന്തോഷത്തില്‍ കരയുന്ന കുട്ടിയെ അദ്ദേഹം ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ വളരെ വ്യകതമായി കാണാം.വീടു പണിക്കായി എല്ലാവരും ആത്മാർഥമായി ശ്രമിക്കണമെന്ന് കൂടെ നിൽക്കുന്ന നാട്ടുകാരെയും ജനപ്രതിനിധികളെയും അദ്ദേഹം ഓർമിപ്പിക്കുന്നുമുണ്ട്.

Rate this post