ദേവിയോട് തമ്പിയുടെ ക്രൂരത; ശക്തരിൽ ശക്തയായ അഞ്ജലിയും ശിവനും വീട്ടിലേക്ക് .!! ഇനി സാന്ത്വനം വീടുണരും.!! | Santhwanam Latest Episode Malayalam

Santhwanam Latest Episode Malayalam : ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7 മണിക്ക് സംരക്ഷണം ചെയ്തുവരുന്ന പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ പുതിയ വഴിത്തിരിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.സ്റ്റേഷനിലേക്ക് പോയ ബാലൻ തിരിച്ചെത്താൻ വൈകുന്നു. ഇതുകണ്ട് പരാതിപ്പെടുന്ന അഞ്ജലിയുടെ അമ്മയോട് “അഞ്ജുവിനും ശിവനും വേണ്ടിത്തന്നെയാ ബാലേട്ടൻ പോയിരിക്കുന്നത്.അതെനിക്കുറപ്പാ. സ്റ്റേഷനീന്ന് അവരെ എങ്ങനേലും പുറത്തിറക്കും

“എന്ന് ശ്രീദേവി പറയുന്നു.ഇതിനിടയിൽ ഡോക്ടറോട് സംസാരിക്കുന്ന തമ്പിയെയാണ് പ്രൊമോയിൽ കാണിക്കുന്നത്. “ഞാനൊരു സഹായം ചോദിക്കാൻ വന്നതാ. അപ്പുവിനെയും കുഞ്ഞിനെയും എത്രയും വേഗം ഡിസ്ചാർജ് ചെയ്യാൻ കഴിയുമോ? എത്രേം വേഗം ഡിസ്ചാർജ് ചെയ്ത് തന്നാ അത്രയും ഉപകാരം”. പറ്റിയാൽ ഇന്നു തന്നെ എന്ന് ഡോക്ടറോട് തമ്പി പറയുന്നു.”കാലത്ത് സ്റ്റേഷനിൽ എത്തിക്കോളാം എന്നാണല്ലോ ബാലൻ ഇന്നലെ പറഞ്ഞിട്ട് പോയത്.പക്ഷേ ബാലനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ ഹരി ?” എന്ന് ഹരിയോട് അഞ്ജലിയുടെ അച്ഛൻ ചോദിക്കുന്നു.

പിന്നീട് പോലീസ് ഓഫീസറുമായി സംസാരിക്കുന്ന ഹരിയേയും അഞ്ജലിയുടെ അച്ഛനെയുമാണ് കാണിക്കുന്നത്. “തെറ്റൊന്നും ചെയ്തിട്ടില്ല എന്നറിഞ്ഞാൽ ഉടനെ റിലീസ് ചെയ്തേക്കാം. പക്ഷേ തെളിവ് എനിക്ക് കിട്ടണം” എന്ന് പോലീസ് ഓഫീസർ അവരോട് പറയുന്നു.ഇതേസമയം ഹരിയെ കാണാതെ വിഷമിക്കുന്ന അപ്പുവിനെയാണ് ഇന്നത്തെ പ്രോമോയിൽ കാണിക്കുന്നത്. “ബന്ധുക്കൾ ഒക്കെ വരുമ്പോൾ കുഞ്ഞിനെ തൊടരുത്,എടുക്കാൻ പാടില്ല എന്നൊക്കെ

നേഴ്സ് പറഞ്ഞോളൂല്ലോലേ? നമ്മള് പറയുമ്പോ അവർക്കൊക്കെ അത് പരിഭവം ആയിരിക്കും എന്ന് അപ്പുവിന്റെ അമ്മ പറയുന്നു. ഇതുകേട്ട് പറ്റുന്നെങ്കിൽ ഇന്നുതന്നെ ഡിസ്ചാർജ് ചെയ്തു തന്നാൽ ഉപകാരാവും എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്” എന്ന് തമ്പി അപ്പുവിനെ അറിയിക്കുന്നു.എന്നാൽ ഹരി എവിടെ? എന്ന ആശങ്കയിലാണ് അപ്പു.സ്റ്റേഷനിൽ ഇരിക്കുന്ന അഞ്ജലിയെയും ശിവനെയും കാണിച്ചുകൊണ്ടാണ് ഇന്നത്തെ പ്രോമോ അവസാനിക്കുന്നത്. ബാലൻ എവിടെ?എന്ന സംശയത്തിലാണ് സാന്ത്വനം കുടുംബം. ബാലനെന്ത് സംഭവിച്ചു? എന്ന് കാത്തിരുന്ന് കാണാം.

1/5 - (1 vote)